- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോടിക്കണക്കിന് മുസ്ലീങ്ങൾ ദാരിദ്ര്യത്തിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്പോൾ അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തൻകൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല; ആ മതം മാറ്റം മറന്നേക്കുക; ചിത്രലേഖയുടെ മതം മാറ്റത്തിൽ കെ കെ കൊച്ച് എഴുതുന്നു
ചിത്രലേഖയുടെ മതം മാറ്റത്തെ ചില മുസ്ലിം സുഹൃത്തുക്കളും ദലിതരുടെ സ്വയം പ്രഖ്യാപിത രക്ഷിതാക്കളും ദലിത് സാമൂഹ്യ ചിന്തകർ തന്നെയും 'മഹാവിപ്ലവ'മായി ആഘോഷിക്കുന്നതിനാലാണ് ഈ എഴുത്ത് .ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ രണ്ടു പേർ മുസ്ലീങ്ങളായി. അവരെ ഒരു പാർട്ടിയും സംഘടനയും ആക്രമിച്ചിരുന്നില്ല . അതിലൊരാൾ (പേര് പറയുന്നില്ല) കുറച്ചു നാൾ പള്ളിയിൽ പോയിരുന്നു.
പിന്നീട് ജാതി സർട്ടിഫിക്കേറ്റിനായി വില്ലേജാഫീസിൽ ചെന്നപ്പോഴാണ് കളി കാര്യമായത്. മുസ്ലീമായതിനാൽ എസ്.സി. ജാതി സർട്ടിഫിക്കേറ്റ് നിഷേധിക്കപ്പെട്ടു. തുടർന്നദ്ദേഹം എന്തുകൊണ്ടോ പള്ളിയിൽ പോക്ക് നിർത്തി. ഒരമ്പലത്തിൽ മാത്രമല്ല കുറെയമ്പലങ്ങളിൽ തൊഴാൻ പോവുകയും സദാ സമയവും കുറിയിട്ട് നടക്കാനും തുടങ്ങി. മറ്റൊരാൾ മലയാളിക്ക് സുപരിചിതനായ അന്തരിച്ച ഡോ.രാജു തോമസാണ്. അദ്ദേഹവും കുറച്ചുനാൾ പള്ളിയിൽ പോവുകയും പുതിയ പേര് പറയുകയും ചെയ്തു.
പിന്നീടദ്ദേഹം ആ പരിപാടി നിർത്തി. ഒരിക്കൽ ഞാനദ്ദേഹത്തോടു ചോദിച്ചു ' പുതിയ മതം എങ്ങിനെ ' -മറുപടി ഇപ്രകാരമായിരുന്നു. 'അതൊന്നും നമുക്കു പറ്റില്ല. ആ മതത്തിൽ ജനിച്ചവർക്കേ അവരുടെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ കഴിയുകയുള്ളൂ'.
ഇത്തരം അനുഭവസാക്ഷ്യങ്ങളുള്ളപ്പോൾ മതപരിവർത്തനത്തെ കൊണ്ടാടുന്നവരുടെ ലക്ഷ്യം ഡോ.ബി.ആർ.അംബേദ്കർ, അയ്യങ്കാളി, പൊയ്കയിലപ്പച്ചൻ തുടങ്ങിയവരുടെ ആശയങ്ങളും അവരുയർത്തിയ സമരമാർഗങ്ങളും, ദലിതർക്ക് അന്യമാക്കുക എന്നതാണ്. ഒരിക്കൽ മുസ്ലീമായി ഇപ്പോഴും ആ പേരിൽ അറിയപ്പെടാതെ ദലിതർക്ക് ഇസ്ലാം സ്വർഗം ചൂണ്ടിക്കാട്ടുന്ന പ്രഭാകരൻ വരമ്പ്രത്ത് കല്ലറ സുകുമാരനെ അവഹേളിച്ചതോർക്കുക.
കോടിക്കണക്കിന് മുസ്ലീങ്ങൾ ദാരിദ്ര്യത്തിലും നിരക്ഷരതയിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്പോൾ അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തൻകൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല.
കാര്യങ്ങൾ ഇപ്രകാരമായിരിക്കെ ചിത്രലേഖയുടെ മതം മാറ്റം തീർത്തും വ്യക്തിപരമായതിനാൽ മറന്നേക്കുക.
( ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്)