തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ 'ചിത്രം വിചിത്രം' എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ ഹിന്ദു ഐക്യവേദി നേതാവായ ശശികലയെ വിമർശിച്ചതിന് അവതാരകൻ എസ് ലല്ലുവിന് തെറിവിളിയും ഭീണിയും. ഇമെയിൽ ബോക്‌സിലും ഭീഷണി സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.

ലല്ലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ തെറിവിളിയും ഭീഷണികളും നിറഞ്ഞു. ലല്ലു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്. സംഘപരിവാർ അനുകൂലരായ സോഷ്യൽ മിഡിയാ ആക്ടിവിസ്റ്റുകളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ഇതിലെ ശശികല ടീച്ചറിന്റെ പ്രസംഗം പരിഹാസ രൂപേണ അവതരിപ്പിച്ച് ലല്ലു കൈയടിയും വാങ്ങിയുരന്നു.

ലല്ലുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഇൻബോക്‌സിൽ സേട്ടന്മാരുടെ പൊങ്കാല പ്രളയമാണ്...കുറേയണ്ണത്തിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്...പക്ഷേ പോസ്റ്റിംഗിന് യോഗ്യമല്ല...ചിത്രം വിചിത്രത്തിന്റെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രേം സേട്ടമ്മാര് വന്ന് നിന്ന് തച്ചിന് തെറി പറയുന്നത്...അമ്മയ്ക്കും അച്ഛനും വിളിക്കുന്ന സേട്ടമ്മാരോട് പറയാൻ ഒന്നേയുള്ളൂ...അങ്ങനെ വിളിക്കുമ്പോൾ നിങ്ങളുടെ വീട്ടിലിരിക്കുന്നവരുടെ മുഖങ്ങളൊന്ന് ഓർത്തു വയ്ക്കണം...നിന്നെ ഈ ചാനലിൽ നിന്ന് പുറത്താക്കാൻ പറ്റുമോന്ന് നോക്കട്ടേ എന്നൊരു സേട്ടൻ...വേഗമാകട്ടേ എന്ന് ഞാൻ...മറ്റേത് ചെത്തിക്കളയും എന്ന് പറഞ്ഞവരോട് ദയവ് ചെയ്ത് അത് മാത്രം ചെയ്യരുത് എന്ന് അപേക്ഷിച്ചു...

അതില്ലെങ്കിൽ വല്യ പാടാണ് അതു കൊണ്ടാ....ഗൾഫീന്ന് നാട്ടിലെത്തിയാലുടൻ നിന്റെ തലമണ്ട അടിച്ചു പൊളിക്കുമെന്ന് ഒരു കടുപ്പപ്പെട്ട ഹിന്ദു...സേട്ടനോട് ഞാൻ ചോദിച്ചു ഇത്രേം കടുപ്പപ്പെട്ട ഹിന്ദു എന്തിനാ കണ്ട ഷെയ്ക്കുമാരുടെ രാജ്യത്ത് പോയി ജോലി ചെയ്യുന്നതെന്ന്....അപ്പോ പുള്ളിക്കാരൻ ചോദിക്കുവാ ഗൾഫ് ഷെയ്ക്കിന്റെ നാടാണെന്ന് ആര് പറഞ്ഞൂന്ന്...ആ വിജ്ഞാന കോശത്തിനോട് പിന്നൊന്നും പറയാൻ തോന്നീല...ഇനിയിങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ സേട്ടമ്മാരോട് ഇനിയും ചെയ്യും എന്ന് മാത്രം പറഞ്ഞ് കൊണ്ട് നിർത്തട്ടേ...എല്ലാവരുടേും ഇൻബോക്‌സിൽ വന്ന് മറുപടി തരാൻ !ടൈം ഇല്ലാത്തതുകൊണ്ടാണ് ഈ മറുപടി...വായിക്കൂ അനന്ദിക്കൂ...

ഇന്നലത്തെ ചിത്രം വിചിത്രം....ടീച്ചറുടെ ക്ലാസ്

Posted by Lallu Sasidharan Pillai on Tuesday, September 22, 2015