കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ആർ.എസ് വിമൽ എന്ന മാധ്യമപ്രവർത്തകൻ സിനിമാ ലോകത്തേക്ക് ഇറങ്ങിയത്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാർത്ഥ പ്രണയത്തെ കുറിച്ച് പറഞ്ഞ ചിത്രം ബ്ലോക്‌ബസ്റ്റർ ഹിറ്റായി.

എന്ന് നിന്റെ മൊയ്തീന് ശേഷം വിമൽ പൃഥ്വിരാജിനൊപ്പം കർണൻ എന്ന ചിത്രം പ്രഖ്യാപിച്ചു.എന്നാൽ, പലവിധ കാരണങ്ങളാൽ ആ പദ്ധതി നീണ്ടുപോവുകയായിരുന്നു.പദ്ധതി നിലച്ചുവെന്ന വാർത്തകൾ പ്രചരിക്കുന്നിതിടെയാണ് അപ്രതീക്ഷിതമായി പുതിയ 'കർണൻ' പ്രഖ്യാപിച്ചത്.

300 കോടിയുടെ ബിഗ് ബജറ്റ് ചിത്രം മഹാവീർ കർണ്ണൻ വിമൽ തന്നെ ഫേസ്‌ബുക്കിൽ പ്രഖ്യാപിച്ചു. നായകനാകുന്നത് പൃഥ്വിരാജ് അല്ലെന്നാണ് സൂചന. വിക്രമാണ് കർണനാകുക. ഡിസംബർ 2019ൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വർഷം ഒക്ടോബർ മുതൽ ആരംഭിക്കും. ന്യൂയോർക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് നിർമ്മാണം. ഹിന്ദിയിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറക്കും.