- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിയാൻ വിക്രം ആദ്യമായി നായകനായത് ക്യാപ്ടൻ രാജുവിന്റെ സംവിധാനത്തിൻ കീഴിൽ: ഇതാ ഒരു സ്നേഹഗാഥ തീയറ്ററിൽ ചലനമുണ്ടാക്കിയില്ല: രണ്ടാമതൊരു സിനിമ ചെയ്യാൻ പോയത് തിരിച്ചടിയായി: മിസ്റ്റർ പവനായി പുറത്ത് ഇറങ്ങിയില്ല: നഷ്ടമായത് കുടുംബവീടും വസ്തു വകകളും: ജന്മനാട്ടിൽ ക്യാപ്ടന് ഇപ്പോഴുള്ളത് ബന്ധുക്കൾ മാത്രം: പൂർത്തീകരിക്കാത്ത സ്വപ്നമായി മിസ്റ്റർ പവനായി 916
പത്തനംതിട്ട: പിവി നാരായണൻ എന്ന പേര് ഒരിക്കലും ഒരു അധോലോക നായകന് ചേരില്ല. അതു കൊണ്ട് ആ പേരൊന്നു പരിഷ്‌കരിച്ചു. പവനായി എന്നാക്കി. അത്യാധുനിക മെഷിൻഗൺ മുതൽ നാടൻ മലപ്പുറം കത്തിവരെ സ്യൂട്ട്കേയ്സിൽ കൊണ്ടു നടക്കുന്ന വാടക കൊലയാളി പവനായി. ക്യാപ്ടൻ രാജുവിനെ ഒരു പക്ഷേ, ഏറ്റവുമധികം പ്രേക്ഷകർ ശ്രദ്ധിച്ചത് പവനായി എന്ന കഥാപാത്രമായിട്ടായിരുന്നു. അതു കൊണ്ടു തന്നെയാണ് അദ്ദേഹം പവനായിയെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. ചെന്നൈയിലെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച പവനായിക്ക് പുനർജന്മം കൊടുത്ത് മിസ്റ്റർ പവനായി 916 എന്നൊരു സിനിമ സ്വയം സംവിധാനം ചെയ്യാൻ ക്യാപ്ടൻ രാജു ഇറങ്ങിപ്പുറപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ പരാജയങ്ങളിലൊന്നായി. പൊന്നമ്മ ബാബുവിന്റെ മകളെ നായികയും നടൻ വിജയരാഘവന്റെ മകനെ നായകനുമാക്കി പ്രധാന വേഷമായ പവനായി ആയി ക്യാപ്ടനും പ്രത്യക്ഷപ്പെട്ട സിനിമ പക്ഷേ, പൂർത്തീകരിക്കാനായില്ല. പത്തനംതിട്ട ആനപ്പാറ സ്വദേശിക്കൊപ്പം ക്യാപ്ടൻ രാജു നിർമ്മാണത്തിലും പങ്കാളിയായി. 2012 ലാണ് ഷൂട്ടിങ് ആരംഭിച്ചത്

പത്തനംതിട്ട: പിവി നാരായണൻ എന്ന പേര് ഒരിക്കലും ഒരു അധോലോക നായകന് ചേരില്ല. അതു കൊണ്ട് ആ പേരൊന്നു പരിഷ്‌കരിച്ചു. പവനായി എന്നാക്കി. അത്യാധുനിക മെഷിൻഗൺ മുതൽ നാടൻ മലപ്പുറം കത്തിവരെ സ്യൂട്ട്കേയ്സിൽ കൊണ്ടു നടക്കുന്ന വാടക കൊലയാളി പവനായി. ക്യാപ്ടൻ രാജുവിനെ ഒരു പക്ഷേ, ഏറ്റവുമധികം പ്രേക്ഷകർ ശ്രദ്ധിച്ചത് പവനായി എന്ന കഥാപാത്രമായിട്ടായിരുന്നു. അതു കൊണ്ടു തന്നെയാണ് അദ്ദേഹം പവനായിയെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്.
ചെന്നൈയിലെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച പവനായിക്ക് പുനർജന്മം കൊടുത്ത് മിസ്റ്റർ പവനായി 916 എന്നൊരു സിനിമ സ്വയം സംവിധാനം ചെയ്യാൻ ക്യാപ്ടൻ രാജു ഇറങ്ങിപ്പുറപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ പരാജയങ്ങളിലൊന്നായി. പൊന്നമ്മ ബാബുവിന്റെ മകളെ നായികയും നടൻ വിജയരാഘവന്റെ മകനെ നായകനുമാക്കി പ്രധാന വേഷമായ പവനായി ആയി ക്യാപ്ടനും പ്രത്യക്ഷപ്പെട്ട സിനിമ പക്ഷേ, പൂർത്തീകരിക്കാനായില്ല. പത്തനംതിട്ട ആനപ്പാറ സ്വദേശിക്കൊപ്പം ക്യാപ്ടൻ രാജു നിർമ്മാണത്തിലും പങ്കാളിയായി.
2012 ലാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ, ചിത്രം പുറത്തിറങ്ങാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യത തന്നെ ക്യാപ്ടന് നേരിടേണ്ടി വന്നു. ഓമല്ലൂർ പുത്തൻപീടികയിലുള്ള കുടുംബവീടും വസ്തുവും വിറ്റാണ് കടം വീട്ടിയത്. ഇപ്പോൾ ഇവിടെ ക്യാപ്ടന് വീടില്ല. ബന്ധുക്കൾ മാത്രം. ഇവിടുത്തെ ഇടവകപ്പള്ളിയിൽ വേണം തന്നെ സംസ്‌കരിക്കാനെന്നത് ക്യാപ്ടന്റെ ആഗ്രഹമായിരുന്നു. 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിലൂടെയാണ് ക്യാപ്ടൻ സംവിധായകന്റെ മേലങ്കി ആദ്യമായി അണിയുന്നത്. ഇപ്പോഴത്തെ തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിനെയും ലൈലയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത സിനിമ മതസൗഹാർദത്തിന്റെ സന്ദേശമാണ് നൽകിയത്. ചിത്രം സാമ്പത്തികമായി വലിയ വിജയമൊന്നുമായിരുന്നില്ല. താരസംഘടനയായ അമ്മയുമായുണ്ടായ പ്രശ്നങ്ങൾ ക്യാപ്ടന്റെ അഭിനയ ജീവിതത്തെ ബാധിച്ചു.
താരസംഘടന വിലക്കേർപ്പെടുത്തിയ വിനയന്റെ ചിത്രങ്ങളിൽ തിലകനൊപ്പം ക്യാപ്ടൻ അഭിനയിച്ചു. ഇതോടെ കരാർ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നിന്നൊക്കെ ഇദ്ദേഹം പുറത്തായി. വീണ്ടും സിനിമയിലേക്ക് തിരികെ എത്താൻ താരസംഘടനയോട് മാപ്പു പറയേണ്ടതായും വന്നു. അക്കാലത്ത് വിനയൻ ചിത്രങ്ങളിൽ മാത്രമായി ക്യാപ്ടൻ രാജു ചുരുങ്ങി. പിന്നീട് അമ്മയിൽ തിരികെ എത്തിയതോടെയാണ് വീണ്ടും വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്.

