- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിയാൻ വിക്രം മലയാളത്തിലേക്ക് മടങ്ങി എത്തുന്നുവെന്ന് റിപ്പോർട്ട്; തിരകെയെത്തുന്നത് അൻവർ റഷീദ് ചിത്രത്തിലൂടെ; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; അൻവർ റഷീദ് ഒരുക്കുന്നത് പീരിയഡ് ചിത്രമെന്നും സൂചന
കൊച്ചി: മലയാളത്തിൽ അരങ്ങേറി തമിഴിൽ അരങ്ങുവാഴുന്ന ചിയാൻ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നതായി വിവരം. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരത്തിന്റെ മടങ്ങി വരവ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. പല തവണ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമില്ലായിരുന്നു. എന്നാൽ. നല്ല കഥയും കഥാപാത്രവുമാണെങ്കിൽ ഏതു സമയത്തും മലയാളത്തിൽ അഭിനയിക്കാൻ തയാറാകുമെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളിൽ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹർഷാദ് ആണ്. വിക്രം ഇപ്പോൾ രാജേഷ് എം സെൽവ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രമാണ് അൻവർ ഇപ്പോൾ ചെയ്യുന്നത്. തന്റെ കരിയറിൽ അൻവർ ചെ
കൊച്ചി: മലയാളത്തിൽ അരങ്ങേറി തമിഴിൽ അരങ്ങുവാഴുന്ന ചിയാൻ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നതായി വിവരം. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരത്തിന്റെ മടങ്ങി വരവ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
പല തവണ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമില്ലായിരുന്നു. എന്നാൽ. നല്ല കഥയും കഥാപാത്രവുമാണെങ്കിൽ ഏതു സമയത്തും മലയാളത്തിൽ അഭിനയിക്കാൻ തയാറാകുമെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളിൽ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹർഷാദ് ആണ്. വിക്രം ഇപ്പോൾ രാജേഷ് എം സെൽവ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രമാണ് അൻവർ ഇപ്പോൾ ചെയ്യുന്നത്. തന്റെ കരിയറിൽ അൻവർ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചർ ഫിലിം ആണ് ട്രാൻസ്.