സ്ത്രീ സുരക്ഷയെ ചർച്ചയാക്കി ഒരു സിനിമ. സ്ത്രീയുടെ യഥാർഥ അവസ്ഥ തുറന്നുകാണിക്കുകയാണ് ചോദ്യം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സുകുമാരൻ. തന്പുരാൻകുന്ന് ഫിലിംസിനു വേണ്ടി ഷാജിമോൻ നിർമ്മിക്കുന്ന ചോദ്യത്തിന്റെ ചിത്രീകരണം പാലായിലും പരിസരങ്ങളിലുമായി പൂർത്തിയായി.

ഏഷ്യാനെറ്റ് കോമഡി സ്റ്റാറിൽ ബാലചന്ദ്രമേനോനെ അവതരിപ്പിച്ച് ശ്രദ്ധേയനായ സന്തോഷ് മേവട, നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുധർശ് കൃഷ്ണ എന്നിവരാണ് നായകന്മാർ. ശ്രുതി വിശ്വനാഥ് നായികയായി വേഷമിടുന്നു.

ഷാജി മുഹമ്മ, സന്തോഷ് മണർകാട്, സോണി ചങ്ങനാശേരി, സെബാൻ മുട്ടം, ജോബ്, ശ്രുതി വിശ്വനാഥ്, ബേബി ആവണി, ബിജു മേവട, അമല എന്നിവരും ചിത്രത്തിലുണ്ട്.