- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേദിയെ ഉയർത്തിക്കാട്ടിയത് തന്ത്രപരമായ തീരുമാനം; ഡൽഹി ബിജെപി തന്നെ പിടിക്കുമെന്നും അമിത് ഷാ; പ്രചരണത്തിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ
ന്യൂഡൽഹി: ഡൽഹിയിൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ രംഗത്ത്. തന്ത്രപരമായ തീരുമാനം ആയിരുന്നു അതെന്ന് അമിത് ഷാ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രധാന വ്യക്തിത്വങ്ങളെ ബിജെപി നേരത്തെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ
ന്യൂഡൽഹി: ഡൽഹിയിൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ രംഗത്ത്. തന്ത്രപരമായ തീരുമാനം ആയിരുന്നു അതെന്ന് അമിത് ഷാ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രധാന വ്യക്തിത്വങ്ങളെ ബിജെപി നേരത്തെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ സ്വകാര്യ ടെലിവിഷൻ ചാനൽ വഴിവിട്ട് സഹായിക്കുന്നുവെന്ന് അമിത് ഷാ ആരോപിക്കുന്നു. എ.എ.പിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതിന് ഒരു സ്വകാര്യ ഹിന്ദി ചാനലാണ് വഴിവിട്ട് ശ്രമിക്കുന്നത്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നേരിടുന്നതിന് കിരൺ ബേദിയെ വിലയ്ക്ക് എടുത്തത് എന്തിനെന്ന ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്. ചോദ്യം ഉന്നയിച്ച ചാനൽ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും വേണ്ടി പ്രത്യേക അജണ്ടയോട് പ്രവർത്തിക്കുന്നു എന്നാണ് അമിത് ഷായുടെ ആരോപണം.
ഡൽഹിയിൽ ബിജെപി തന്നെ ജയിക്കും. ഒരു വർഷം മുമ്പ് ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. അതിലും മികച്ചത് ഇത്തവണ നേടുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ വ്യക്തമാക്കുന്നു. അതേസമയം ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ നേരിടാൻ അഞ്ച് ചോദ്യങ്ങളുമായി രംഗത്ത് വരാനും ബിജെപി തീരുമാനിച്ചു. അമിത് ഷായുടെ പുതിയ തന്ത്രമാണ് ഇത്. ഫെബ്രവരി ഒന്നുമുതൽ അഞ്ച് ദിവസം ഓരോ ചോദ്യം വീതം ചോദിച്ച് പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ 'നുണകൾ' വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം.
1. കോൺഗ്രസ് പിന്തുണ തേടില്ല എന്നുപറഞ്ഞ ആം ആദ്മി എന്തുകൊണ്ടാണ് പിന്നീട് പിന്തുണയ്ക്ക് ശ്രമിച്ചത്?
2. നാല്പത്തിയൊമ്പത് ദിവസത്തെ ഭരണകാലത്ത് എന്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ നടപടിയെടുത്തില്ല?
3. മുഖ്യമന്ത്രി ആകുന്നപക്ഷം സുരക്ഷ വേണ്ടെന്നുവെക്കുമെന്ന് പറഞ്ഞ കെജ്രിവാൾ എന്തുകൊണ്ട് പിന്നീട് ഇസഡ് പ്ലസ് സുരക്ഷ സ്വീകരിച്ചു?
4. സത്യപ്രതിജ്ഞ ചെയ്യാൻ മെട്രോ ട്രെയിനിലെത്തിയ കെജ്രിവാൾ എന്തുകൊണ്ട് ഇപ്പോൾ എസ്.യു.വി. ഉപയോഗിക്കുന്നു?
5. ലാളിത്യത്തിന്റെ മുഖമുദ്രയായ കെജ്രിവാൾ എന്തുകൊണ്ട് സ്വാകാര്യ ജെറ്റ് വിമാനം ഉപയോഗിച്ചു?
ഇവയാണ് ആദ്യ ദിവസത്തെ ചോദ്യങ്ങൾ. ഡൽഹിയെ പതിന്നാല് ജില്ലകളായി തിരിച്ച് ഓരോ വോട്ടറെയും വ്യക്തിപരമായി കാണുന്നതരത്തിൽ യു.പി. മോഡൽ തിരഞ്ഞെടുപ്പ് തന്ത്രത്തിനാണ് സംസ്ഥാനത്ത് അമിത് ഷാ പദ്ധതിയിടുന്നത്.