- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസിൽ അകത്തായ ഭർത്താവ്; രണ്ട് കാമുകന്മാർക്കൊപ്പം അടിപൊളി ജീവിതം നയിച്ച് അമ്മ; സ്കൂൾ വിട്ട് വീട്ടിലെത്തിയ എൽകെജിക്കാരിയെ പീഡനത്തിടെ കഴുത്ത് മുറുക്കി എടുത്തെറിഞ്ഞു കൊന്നപ്പോൾ മൃതദേഹം ഒളിപ്പിക്കാൻ അമ്മയും ഒപ്പം കൂടി; അവിഹിതക്കാരനെ രക്ഷിക്കാനുള്ള കള്ളക്കേസ് തിരിച്ചടിച്ചു; ചോറ്റാനിക്കരയിലെ പോക്സോ കൊലയിൽ രഞ്ജിത്തിന് കൊലക്കയറും റാണിക്കും ബേസിലിനും ജീവപര്യന്തവും വാങ്ങിക്കൊടുത്ത് പ്രോസിക്യൂഷൻ; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ
കൊച്ചി: കാമുകനുമായുള്ള വഴിവിട്ടബന്ധത്തിനു തടസമാണെന്നു കരുതി ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചെയ്തത് അതിക്രൂരമായ ക്രിമിനൽ കുറ്റമെന്ന് കോടതി. കുട്ടിയെ സംരക്ഷിക്കേണ്ട അമ്മ തന്നെ കൊലപാതകം ഒളിപ്പിക്കാൻ കൂട്ടുനിന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഈ സാഹച്യത്തിലാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്. പ്രതികളെ മൂന്ന് പേരെയും ഇന്ന് കോടതിയിലെത്തിച്ചിരുന്നു. പരാമവധി ശിക്ഷയാണ് എല്ലാ പ്രതികൾക്കും നൽകിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും ഇവർക്കെതിരെ കുറ്റങ്ങളുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്തിന് എറണാകുളം അഡി. സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചത്. കുട്ടിയുടെ അമ്മ റാണി,സഹായി തിരുവാണിയൂർ കരിക്കോട്ടിൽ ബേസിലിനും ജീവപര്യന്തം ശിക്ഷയും വിധിച്ചു. രഞ്ജിത്ത് 50,000 രൂപയും റാണിയും സഹായിയും 25,000 രൂപ വീതം പിഴയും ഒടുക്കണം. കേസ് വെള്ളിയാഴ്ച വിധി പറയാൻ പരിഗണിച്ചപ്പോൾ രഞ്ജിത്ത് വിഷ

കൊച്ചി: കാമുകനുമായുള്ള വഴിവിട്ടബന്ധത്തിനു തടസമാണെന്നു കരുതി ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചെയ്തത് അതിക്രൂരമായ ക്രിമിനൽ കുറ്റമെന്ന് കോടതി. കുട്ടിയെ സംരക്ഷിക്കേണ്ട അമ്മ തന്നെ കൊലപാതകം ഒളിപ്പിക്കാൻ കൂട്ടുനിന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഈ സാഹച്യത്തിലാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്. പ്രതികളെ മൂന്ന് പേരെയും ഇന്ന് കോടതിയിലെത്തിച്ചിരുന്നു. പരാമവധി ശിക്ഷയാണ് എല്ലാ പ്രതികൾക്കും നൽകിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും ഇവർക്കെതിരെ കുറ്റങ്ങളുണ്ടായിരുന്നു.
കേസിലെ ഒന്നാം പ്രതി കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്തിന് എറണാകുളം അഡി. സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചത്. കുട്ടിയുടെ അമ്മ റാണി,സഹായി തിരുവാണിയൂർ കരിക്കോട്ടിൽ ബേസിലിനും ജീവപര്യന്തം ശിക്ഷയും വിധിച്ചു. രഞ്ജിത്ത് 50,000 രൂപയും റാണിയും സഹായിയും 25,000 രൂപ വീതം പിഴയും ഒടുക്കണം. കേസ് വെള്ളിയാഴ്ച വിധി പറയാൻ പരിഗണിച്ചപ്പോൾ രഞ്ജിത്ത് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളിപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ജയിലിൽ രഞ്ജിത്ത് വിഷക്കായ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒതളങ്ങ കഴിച്ചാണ് മരിക്കാൻ ശ്രമിച്ചത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി ഇയാൾക്ക് മരണ ശിക്ഷ വിധിച്ചത്. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടതോടെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. രഞ്ജിത്ത് ജയിലിലേക്ക് എത്തിയത് വിഷക്കായ കഴിച്ചതിനുശേഷമാണെന്നാണ് ജയിലധികൃതരുടെ വിശദീകരണം. ജനുവരി പത്തിന് രാത്രിയോടെയാണ് രഞ്ജിത്തിന് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചോറ്റാനിക്കര അമ്പാടിമലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ജിത്തും ഇയാളുടെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിലും ചേർന്ന് 2014 ഒക്ടോബർ 30 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജിത്തുമായുള്ള ജീവിതത്തിന് തടസമായതിനാലാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്. അമ്മ രണ്ടാം പ്രതിയും ബേസിൽ മൂന്നാം പ്രതിയുമാണ്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ വഴിവിട്ട ജീവിതത്തിന് തടസമായ കുട്ടിയെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. കരിങ്ങാച്ചിറ എം.ഡി.എം. എൽ.പി. സ്‌കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥിനിയായിരുന്നു അക്സ. പ്രതികൾക്കെതിരേ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നു. പോക്‌സോ കേസിൽ ആദ്യ വധശിക്ഷയാണ് ഇത്.
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയിൽ വാടകക്കു താമസിക്കുകയായിരുന്നു ഇവരുടെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭർത്താവ് ജയിലിലായിരിക്കെ രഞ്ജിതുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാൽ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസിൽ പരാതിയും നൽകി. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.
കൊല്ലുന്നതിനു മുൻപ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ക്രൂരമായ മർദ്ദനങ്ങൾക്കും ഇരയാക്കിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ റാണിയുടെ ഭർത്താവായ വിനോദ് കഞ്ചാവുകേസിൽ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസിൽ, സഹോദരൻ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടിൽ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.
സംഭവ ദിവസം സ്‌കൂൾവിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോൾ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞപ്പോൾ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തിൽ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചാണ് കുട്ടി വീണത്. തുടർന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളിൽ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടിൽ തിരികെയെത്തി. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് യഥാർഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിർദ്ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തിൽ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തിൽ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.

