- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണോ നീ നോക്കുന്നതെന്ന് ചോദിച്ച് അയാൾ ടവൽ വിടർത്തി കാണിച്ചു: ക്രിസ് ഗെയിലിനെതിരെ ഉയർന്ന ആരോപണത്തിൽ സംഭവം വിവരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് ലിനെ റസൽ; ടീം മസാജ് തെറാപ്പിസ്റ്റിനെ ലിംഗം പ്രദർശിപ്പിച്ച വിൻഡീസ് താരത്തിന് എതിരായ കേസിൽ വിചാരണ തുടരുന്നു
സിഡ്‌നി: പ്രമുഖ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് എതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണത്തിൽ വിചാരണ തുടരുന്നു. ക്രിസ് ഗെയ്ൽ ജനനേന്ദ്രിയം പ്രദർശിപ്പിച്ചെന്നുവെന്ന മസാജ് തെറാപ്പിസ്റ്റ് ലിനെ റസലിന്റെ ആരോപണത്തിലാണ് വിചാരണ തുടരുന്നത്. ഇതാണോ നിങ്ങൾ നോക്കുന്നതെന്ന് പറഞ്ഞ് ക്രിസ് ഗെയിൽ ഡ്രസ്സിങ് റൂമിൽ വച്ച് ടവൽ വിടർത്തി കാണിച്ചു എന്ന് ലിനെ കോടതിയിൽ സംഭവം വിവരിക്കവെ മൊഴി നൽകി. 2015ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇൻഡീസ് ഡ്രസിങ് റൂമിലാണ് സംഭവമെന്നാണ് ലിനെയുടെ പരാതി. ഈ ദുരനുഭവത്തെപ്പറ്റി ലിനെ റസൽ പറയുന്നതിങ്ങനെ ഡ്രസ്സിങ് റൂമിൽ താനെത്തിയപ്പോൾ എന്താണ് തിരയുന്നതെന്ന് ഗെയ്ൽ ചോദിച്ച് ഇതാണോ നിങ്ങൾ തിരയുന്നതെന്ന് ചോദിച്ച് ടവൽ വിടർത്തി കാണിക്കുകയായിരുന്നു എന്നാണ് ലിനെ റസൽ പറഞ്ഞത്. ഇതോടെ താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ലിനെ പറഞ്ഞു. സംഭവം വിവരിക്കുമ്പോൾ പലപ്പോഴും ലിനെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ടീമിനൊപ്പം പ്രവർത്തിക്കുന്ന ഒരു വനിതയോട് മോശമായി പെരുമാറിയെന്ന് ഗെയ

സിഡ്‌നി: പ്രമുഖ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് എതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണത്തിൽ വിചാരണ തുടരുന്നു. ക്രിസ് ഗെയ്ൽ ജനനേന്ദ്രിയം പ്രദർശിപ്പിച്ചെന്നുവെന്ന മസാജ് തെറാപ്പിസ്റ്റ് ലിനെ റസലിന്റെ ആരോപണത്തിലാണ് വിചാരണ തുടരുന്നത്.
ഇതാണോ നിങ്ങൾ നോക്കുന്നതെന്ന് പറഞ്ഞ് ക്രിസ് ഗെയിൽ ഡ്രസ്സിങ് റൂമിൽ വച്ച് ടവൽ വിടർത്തി കാണിച്ചു എന്ന് ലിനെ കോടതിയിൽ സംഭവം വിവരിക്കവെ മൊഴി നൽകി. 2015ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇൻഡീസ് ഡ്രസിങ് റൂമിലാണ് സംഭവമെന്നാണ് ലിനെയുടെ പരാതി.
ഈ ദുരനുഭവത്തെപ്പറ്റി ലിനെ റസൽ പറയുന്നതിങ്ങനെ ഡ്രസ്സിങ് റൂമിൽ താനെത്തിയപ്പോൾ എന്താണ് തിരയുന്നതെന്ന് ഗെയ്ൽ ചോദിച്ച് ഇതാണോ നിങ്ങൾ തിരയുന്നതെന്ന് ചോദിച്ച് ടവൽ വിടർത്തി കാണിക്കുകയായിരുന്നു എന്നാണ് ലിനെ റസൽ പറഞ്ഞത്. ഇതോടെ താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ലിനെ പറഞ്ഞു.
സംഭവം വിവരിക്കുമ്പോൾ പലപ്പോഴും ലിനെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ടീമിനൊപ്പം പ്രവർത്തിക്കുന്ന ഒരു വനിതയോട് മോശമായി പെരുമാറിയെന്ന് ഗെയ്ൽ പറഞ്ഞതായി ഫെയർഫാക്‌സ് മീഡിയയിൽ വന്ന പരമ്പരയിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്. ഇതോടെ മാധ്യമത്തിന് എതിരെ ഗെയിൽ കേസ് നൽകുകയും ചെയ്തിരുന്നു.
2015 കാലത്ത് വിൻഡീസ് ടീമിന്റെ മസാജ് തെറാപ്പിസ്റ്റായിരുന്നു ലിനെ റസൽ. ഡ്രമ്മോയിൻ ഓവലിൽ വച്ച് 2015 ഫെബ്രുവരി കാലത്ത് നടന്ന മത്സരത്തിനിടെ ഡ്രസ്സിങ് റൂമിൽ വച്ചാണ് സംഭവം ഉണ്ടായതെന്ന് ആസ്‌ട്രേലിയൻ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു. സംഭവം നടന്നത് വിവരിക്കാൻ ആവശ്യപ്പെട്ട് ഗെയിലിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം തുടങ്ങിയതോടെ പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലിനെ സംഭവം വിവരിച്ചത്.
സംഭവം നടക്കുമ്പോൾ ഗെയിലിന് തൊട്ടടുത്തായി ഡ്വായൻ സ്മിത്തും ഉണ്ടായിരുന്നുവെന്നും ലിനെ വ്യക്തമാക്കി. ഗെയിൽ ഇങ്ങനെ പെരുമാറിയതു കണ്ടതോടെ താൻ കണ്ണുമൂടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ലിനെ പറഞ്ഞു.
ഇതിന് പിന്നാലെ സംഭവം ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ് സിജെ ക്‌ളർക്കിനെ അറിയിച്ചതായും റസ്സൽ പറയുന്നു. ഞാൻ ആകെ തകർന്നുപോയി. കുറേനേരം ഒറ്റയ്ക്കിരുന്ന് ഞാൻ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു.. പിന്നീട് മാധ്യമങ്ങളോട് ലെനെ പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ ക്രിസ് ഗെയിലിന് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

