- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മെൽബണിൽ
മെൽബൺ: പ്രശസ്തമായ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ വിവിധ വർഷങ്ങളിൽ പഠിച്ചിറങ്ങിയവരും ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഫാ.തോമസ് ചാത്തൻപറമ്പിലിന് സ്വീകരണം നല്കുന്നു. ജൂലൈ 15ന് ഹൈഡൽബർഗിലുള്ള കോക്കനട്ട് ലഗൂൺ റെസ്റ്റോറന്റിലാണ് സായാഹ്ന വിരുന്നിനായി പൂർവ്വ വിദ്യാർത്
മെൽബൺ: പ്രശസ്തമായ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ വിവിധ വർഷങ്ങളിൽ പഠിച്ചിറങ്ങിയവരും ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഫാ.തോമസ് ചാത്തൻപറമ്പിലിന് സ്വീകരണം നല്കുന്നു. ജൂലൈ 15ന് ഹൈഡൽബർഗിലുള്ള കോക്കനട്ട് ലഗൂൺ റെസ്റ്റോറന്റിലാണ് സായാഹ്ന വിരുന്നിനായി പൂർവ്വ വിദ്യാർത്ഥികളും കുടുംബാഗംങ്ങളും സംഗമിക്കുന്നത്.
ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഫാ.തോമസ് തെക്കേലും കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. നേട്ടങ്ങളിലും പ്രശസ്തിയിലും എന്നും മുൻപന്തിയിലുള്ള ക്രൈസ്റ്റിലെ പഠനകാലയളവിലെ മധുരതരമായ ഓർമ്മകൾ പങ്കുവയ്ക്കാനും സംഗമത്തിൽ പങ്കെടുക്കുവാനും ആഗ്രഹിക്കുന്നവർ, 0410082595, 0430841973 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ കൺവീനർമാരായ ഷിജി തോമസ്, ലക്ഷ്മി നായർ വിനു എന്നിവർ അറിയിച്ചു.
വിലാസം: 38 ബെൽ സ്ട്രീറ്റ് ഹൈഡൽബർഗ് ഹൈറ്റ്‌സ്.