- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുവിശ്വാസികൾ സൗദി അറേബ്യയേക്കാൾ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലാണോ...? അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയെ ഉൾപ്പെടുത്തി പാശ്ചാത്യരാജ്യങ്ങളുടെ കണക്കെടുപ്പ്
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിച്ച് പോകാൻ ഏറ്റവും ബുദ്ധിമുട്ടും അപകടവും നേരിടുന്ന രാജ്യങ്ങളാണ് ഉത്തരകൊറിയയും അഫ്ഗാനിസ്ഥാനും സോമാലിയയുമെന്ന് ക്രിസ്ത്യൻ ഓർഗനൈസേഷനായ ഓപ്പൺ ഡോർസ് പുറത്തിറക്കിയ പുതിയ ലിസ്റ്റ് മുന്നറിയിപ്പേകുന്നു. ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ അടിസ്ഥാനത്തിൽ ഈ സംഘടന ഇക്കാര്യത്തിൽ ഓരോ രാജ്യത്തിന്റെയും റാങ്കിങ് നിർണയിച്ച് കൊണ്ടാണീ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്രകാരം ക്രിസ്തുവിശ്വാസികൾ സൗദി അറേബ്യയേക്കാൾ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലാണ്. ഇക്കാര്യത്തിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് പാശ്ചാത്യരാജ്യങ്ങളുടെ ഇത് സംബന്ധിച്ച കണക്കെടുപ്പ് നടന്നിരിക്കുന്നത്. ഇത് പ്രകാരം ലോകമാകമാനം 12 ക്രിസ്തുമതി വിശ്വാസികളിൽ ഒരാൾക്കെന്ന തോതിൽ ശാരീരികോപദ്രവത്തിന് വിധേയമാകുന്നുവെന്നും ഇത് സംബന്ധിച്ച ഗവേഷണം നടത്തിയവർ കണ്ടെത്തിയിരിക്കുന്നു. ഇസ്ലാമിക് തീവ്രവാദികൾ ശക്തമായ രാജ്യങ്ങളിലാണ് ക്രിസ്തുമത വിശ്വാസികൾ ഏറ്റവ
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിച്ച് പോകാൻ ഏറ്റവും ബുദ്ധിമുട്ടും അപകടവും നേരിടുന്ന രാജ്യങ്ങളാണ് ഉത്തരകൊറിയയും അഫ്ഗാനിസ്ഥാനും സോമാലിയയുമെന്ന് ക്രിസ്ത്യൻ ഓർഗനൈസേഷനായ ഓപ്പൺ ഡോർസ് പുറത്തിറക്കിയ പുതിയ ലിസ്റ്റ് മുന്നറിയിപ്പേകുന്നു. ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ അടിസ്ഥാനത്തിൽ ഈ സംഘടന ഇക്കാര്യത്തിൽ ഓരോ രാജ്യത്തിന്റെയും റാങ്കിങ് നിർണയിച്ച് കൊണ്ടാണീ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്രകാരം ക്രിസ്തുവിശ്വാസികൾ സൗദി അറേബ്യയേക്കാൾ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലാണ്. ഇക്കാര്യത്തിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് പാശ്ചാത്യരാജ്യങ്ങളുടെ ഇത് സംബന്ധിച്ച കണക്കെടുപ്പ് നടന്നിരിക്കുന്നത്.
ഇത് പ്രകാരം ലോകമാകമാനം 12 ക്രിസ്തുമതി വിശ്വാസികളിൽ ഒരാൾക്കെന്ന തോതിൽ ശാരീരികോപദ്രവത്തിന് വിധേയമാകുന്നുവെന്നും ഇത് സംബന്ധിച്ച ഗവേഷണം നടത്തിയവർ കണ്ടെത്തിയിരിക്കുന്നു. ഇസ്ലാമിക് തീവ്രവാദികൾ ശക്തമായ രാജ്യങ്ങളിലാണ് ക്രിസ്തുമത വിശ്വാസികൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ദുർബലമായ ഗവൺമെന്റുകൾ മതപരമായ ദേശീയത ഉപയോഗിക്കുന്ന രാജ്യങ്ങളിലും ക്രിസ്ത്യാനികൾ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നീ രാജ്യങ്ങളെ ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ പോലുള്ള മധ്യ ഏഷ്യൻ രാജ്യങ്ങളിൽ ഇസ്ലാം ശക്തിപ്രാപിച്ചതും ക്രിസ്ത്യാനികൾക്ക് കഷ്ടകാലത്തിന് വഴി വച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 2002 മുതൽ ഉത്തരകൊറിയ എല്ലാ മതങ്ങളെയും അടിച്ചമർത്താൻ തുടങ്ങിയിട്ടുണ്. കിം ജോൻഗ് ഉന്നിന്റെ ഭരണകൂടം ഇക്കാര്യത്തിൽ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും ഓപ്പൺ ഡോർസ് എടുത്ത് കാട്ടുന്ന.ഇത്തരത്തിൽ ഇവിടെ അടിച്ചമർത്തലിന് കൂടുതൽ വിധേയമാകുന്നത് ക്രിസ്ത്യാനികളാണ്. ഭരണഘടനാ പരമായി ഇസ്ലാമിക് രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
ഇതിനാൽ ഇവിടുത്തെ ഗവൺമെന്റ് ഒഫീഷ്യലുകൾ, എത്ത്‌നിക് ഗ്രൂപ്പ് നേതാക്കന്മാർ, മത ഒഫീഷ്യലുകൾ, പൗരന്മാർ തുടങ്ങിയവർ മറ്റ് മതങ്ങളോട് തികഞ്ഞ അസഹിഷ്ണുതയും ആക്രമണ മനോഭാവവുമാണ് പുലർത്തി വരുന്നത്. ഇത് ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് കടുത്ത ഭീഷണിയായി വർത്തിക്കുന്നുണ്ട്.ഇതിനാൽ അഫ്ഗാനിലെ ബിസിനസുകളിൽ നിന്നും പ്രോപ്പർട്ടികൽനിന്നും ക്രിസ്ത്യാനികൾ പുറന്തള്ളപ്പെടുന്ന അവസ്ഥ വരെ നിലനിൽക്കുന്നുണ്ട്. ക്രിസ്തുമത വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ മാത്രം നിരവധി പേർ അഫ്ഗാനിൽ കൊലചെയ്യപ്പെടുന്നുമുണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെ ലോകമാകമാനം 3066 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 1252 പേർ തട്ടിക്കൊണ്ട് പോകലിന് വിധേയരായിട്ടുണ്ടെന്നും 1020 പേർ ബലാത്സംഗത്തിന് വിധേയരായിട്ടുണ്ടെന്നും 793 പേർ ആക്രമിക്കപ്പെട്ടിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.