കൊച്ചി: 'സ്‌നേഹവർഷം' എന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം റിലീസ് ചെയ്തു. സംവിധായകൻ ലാൽ ജോസ് ആൽബം പുറത്തിറക്കി.

അഫ്‌സൽ യുസുഫ് ഈണം നൽകിയ ആൽബത്തിലെ ഗാനങ്ങളെല്ലാം മനോഹരമായ വരികൾ കൊണ്ടും വ്യതസ്തമായ ഈണങ്ങൾ കൊണ്ടും ശ്രദ്ധേയമാകുകയാണ്. Muzik247 നിർമ്മിച്ച 'സ്‌നേഹവർഷം' ആൽബത്തിൽ നടി രമ്യ നമ്പീശനും പാടുന്നുണ്ട്. വിജയ് യേശുദാസ്, നജിം അർഷാദ്, അഫ്‌സൽ യുസുഫ്, അരുൺ അലട്ട്, സൗമ്യ രാമകൃഷ്ണൻ, ദയ ബിജിബാൽ എന്നിവരാണു മറ്റു ഗായകർ.

അനു എലിസബത്ത്, ഷാജി ഇല്ലത്ത് എന്നിവരാണ് വരികൾ രചിച്ചത്. പുറത്തിറക്കൽ ചടങ്ങിൽ സംഗീത സംവിധായകൻ അഫ്‌സൽ യുസുഫ്, പിന്നണി ഗായകൻ നജിം അർഷാദ് തുടങ്ങിയവർ പങ്കെടുത്തു. രമ്യാ നമ്പീശൻ ആലപിച്ച 'സീയോണിൻ' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും Muzik247 റിലീസ് ചെയ്തിട്ടുണ്ട്.

ആൽബത്തിലെ ഗാനങ്ങൾ കേൾക്കാൻ:

'സീയോണിൻ' എന്ന ഗാനം ആലപിച്ച രമ്യാ നമ്പീശൻ തന്റെ റിക്കോർഡിങ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് കാണാം:

Remya Nambeesan shares her experience on singing for Snehavarsham

Remya Nambeesan shares her experience on singing "Siyonin" song for #Muzik247's just-released Christian Devotional Songs Album titled 'Snehavarsham', composed by Afzal Yusuff. Watch the making video of the song released exclusively on Muzik247 YouTube channel > http://bit.ly/21YC1RF To listen to all the melodious songs from the album > http://bit.ly/1NRW35V

Posted by Muzik247 on Saturday, December 12, 2015

 രമ്യാ നമ്പീശൻ ആലപിച്ച 'സീയോണിൻ' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ