- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് സെന്റിനൽ ദ്വീപിൽ അതിക്രമിച്ചു കയറി ആദിവാസികളാൽ കൊല്ലപ്പെട്ട മിഷണറി അലൻ ചൗവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര സംഘടന; സംഘടനയുടെ ആവശ്യത്തെ പരിഹാസത്തോടെ തള്ളിക്കളഞ്ഞ് സോഷ്യൽ മീഡിയ; പുറംലോകത്തോട് തികഞ്ഞ അസഹിഷ്ണുത കാട്ടുന്ന ഗോത്രസമൂഹത്തിൽ സുവിശേഷ വേലയ്ക്ക് പോയത് മണ്ടത്തരമെന്ന് അമേരിക്കൻ വിമർശകരും
വാഷിങ്ടൺ: ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപിൽ മിഷണറി പ്രവർത്തനത്തിനായി അതിക്രമിച്ചു കയറുകയും ആദിവാസികളുടെ അമ്പേറ്റു കൊല്ലപ്പെടുകയും ചെയ്ത അമേരിക്കൻ മിഷണറിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ എന്ന സംഘടന രംഗത്തെത്തി. ജോൺ അലൻ ചൗവിന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനയുടെ ആവശ്യത്തെ പരിഹസിച്ചു തള്ളുകയാണ് സോഷ്യൽ മീഡിയ. നോർത്ത് സെന്റിനൽ ദ്വീപ് സമൂഹത്തിന് നിയമപരിരക്ഷ നൽകുകയാണെന്നും ദ്വീപിൽ പോകുന്നതു പോലും നിയമവിരുദ്ധമാണെന്നും മറ്റുമാണ് പറയപ്പെടുന്നത്. ഇത് അവർക്ക് ആരേയും കൊല്ലാനുള്ള അവകാശമായി കണക്കാക്കുകയാണ്. കഴിഞ്ഞാഴ്ച ഝാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ക്രിസ്ത്യാനികളോടുള്ള മനോഭാവത്തെക്കുറിച്ച് ക്രിസ്റ്റ്യൻ കൺസേൺ ഗ്രൂപ്പ് പരാതി നൽകിയിരുന്നു. പിന്നാലെ അമേരിക്കൻ പൗരന്റെ മരണ വാർത്തയും ഗ്രൂപ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയിരിക്കുന്നത്. ദ്വീപ
വാഷിങ്ടൺ: ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപിൽ മിഷണറി പ്രവർത്തനത്തിനായി അതിക്രമിച്ചു കയറുകയും ആദിവാസികളുടെ അമ്പേറ്റു കൊല്ലപ്പെടുകയും ചെയ്ത അമേരിക്കൻ മിഷണറിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ എന്ന സംഘടന രംഗത്തെത്തി. ജോൺ അലൻ ചൗവിന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനയുടെ ആവശ്യത്തെ പരിഹസിച്ചു തള്ളുകയാണ് സോഷ്യൽ മീഡിയ.
നോർത്ത് സെന്റിനൽ ദ്വീപ് സമൂഹത്തിന് നിയമപരിരക്ഷ നൽകുകയാണെന്നും ദ്വീപിൽ പോകുന്നതു പോലും നിയമവിരുദ്ധമാണെന്നും മറ്റുമാണ് പറയപ്പെടുന്നത്. ഇത് അവർക്ക് ആരേയും കൊല്ലാനുള്ള അവകാശമായി കണക്കാക്കുകയാണ്. കഴിഞ്ഞാഴ്ച ഝാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ക്രിസ്ത്യാനികളോടുള്ള മനോഭാവത്തെക്കുറിച്ച് ക്രിസ്റ്റ്യൻ കൺസേൺ ഗ്രൂപ്പ് പരാതി നൽകിയിരുന്നു. പിന്നാലെ അമേരിക്കൻ പൗരന്റെ മരണ വാർത്തയും ഗ്രൂപ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയിരിക്കുന്നത്. ദ്വീപിൽ മിഷണറി കൊല്ലപ്പെട്ട കേസിൽ ഗേത്രസമൂഹത്തിനെതിരേ കൊലപാതകത്തിന് കേസ് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യൻ നിയമമനുസരിച്ച് ഈ ദ്വീപിന്റെ അഞ്ച് നോട്ടിക്കൽ മൈൽ ചുറ്റളവിൽ പ്രവേശിക്കാൻ ആർക്കും അനുമതിയില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ സംരക്ഷിക്കാനാണ് നിയമം ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് പിടിപെടുന്ന ജലദോഷം, അഞ്ചാം പനി, പനി തുടങ്ങിയവയെ പോലും പ്രതിരോധിക്കാനുള്ള കഴിവും ഇവർക്കില്ല.
എന്നാൽ സംഘടനയുടെ ആവശ്യത്തെ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടവരുത്തിയിരിക്കുകയാണ്. ശിക്ഷ നടപ്പാക്കാൻ സംഘടനയുടെ ആൾക്കാർ തന്നെ ദ്വീപിലേക്ക് പോയി ഓരോരുത്തരേയും വിളിച്ചുവരുത്തി ശിക്ഷ നടപ്പാക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ ട്രോളുകൾ. അതേസമയം അലൻ ചൗ കൊല്ലപ്പെട്ട സംഭവത്തിൽ ട്രമ്പ് ഭരണകൂടവും യുഎസ് നിയമപാലകരും നിശബ്ദത പാലിക്കുകയാണ്. തങ്ങളുടെ മകന്റെ വേർപാടു മൂലമുണ്ടായിരിക്കുന്ന ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല എന്ന് അലന്റെ കുടുംബത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുമുണ്ട്. അതേസമയം അലനൊപ്പം ദ്വീപിൽ പോയ സുഹൃത്തിനെ വിട്ടുകിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം ദ്വീപിലേക്ക് പോയ അലന്റെ മരണത്തിൽ മറ്റാരും പങ്കാളികളല്ല. അവന്റെ കൊലയാളികളോട് ഞങ്ങൾ ക്ഷമിച്ചു. അവന്റെ മരണം മൂലം മറ്റാരും ക്രൂശിക്കപ്പെടാൻ ഇടയാകരുതെന്നും അലന്റെ കുടുംബം കുറിച്ചിട്ടുണ്ട്.
സുവിശേഷ വേലയ്ക്കായി ഒറ്റപ്പെട്ട ദ്വീപിലേക്ക് പോയ അലന്റെ ശ്രമത്തെ ചില അമേരിക്കൻ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്. തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന ദ്വീപു സമൂഹത്തിൽ പുറംലോകത്തോട് തികഞ്ഞ അസഹിഷ്ണുത കാട്ടുന്ന ആദിവാസികൾക്കിടയിൽ സുവിശേഷ വേലയ്ക്കു പോയ അലന്റെ മണ്ടത്തരത്തെയാണ് ഇവർ എടുത്തുകാട്ടുന്നത്. വളരെ സ്വതന്ത്രരായി കഴിയുന്ന ഗോത്രവർഗക്കാരുടെ ഇടയിലേക്കുള്ള ഇത്തരം സന്ദർശനങ്ങൾ അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും അവസാനം വംശനാശങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്നും ഒരു അമേരിക്കൻ കമന്റേറ്റർ ചൂണ്ടിക്കാട്ടി.