ന്യൂയോർക്ക്: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ (സി ആർ എഫ്) ആഭിമുഖ്യത്തിൽ കൺവൻഷനുകൾ 2016 ജൂലൈയിൽ 29, 30, 31 ദിവസ്സങ്ങളിൽ ന്യൂ യോർക്കിൽ റോക്ലാൻഡിലും യോങ്കേഴ്സിലും നടത്തപ്പെടുന്നു. പ്രൊഫെസ്സർ സി എം മാത്യു ചാന്ത്യം ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, മൂവാറ്റുപുഴ പാണ്ടപ്പള്ളിൽ മാത്യു ചാന്ത്യം അച്ചന്റെ പുത്രനും കോതമംഗലം മാർ അത്തനേഷ്യസ്സ് കോളേജ് ബോട്ടണി വിഭാഗം മുൻ അദ്ധ്യാപകനുമാണ് പ്രൊഫെസ്സർ സി എം മാത്യു ചാന്ത്യം. പ്രൊഫെസ്സർ എം വൈ യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും അതാതു കൺവൻഷനുകളിൽ ഉണ്ടായിരിക്കും.

പ്രൊഫെ.എം വൈ യോഹന്നാൻ (മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള ഈ സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എബി തോമസ് - 973 - 641 -6260.
വി ഗീവർഗീസ് - 845 -268 -4436. ബേബി വർഗീസ് - 845 - 268 - 0338