ഡബ്ലിൻ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തിൽ നടത്തി വരുന്ന വചന ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 മണി വരെ ഡബഌനിലെ Palmerstown Communtiy School (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20 ൽ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ പ്രശസ്ത സുവിശേഷകൻ ഷൈജൻ ജോസഫ് സുവിശേഷസ സന്ദേശം നൽകും. സഭാഭേദം കൂടാതെ സുവിശേഷ തൽപരരായ വ്യക്തികൾ കുടുംബമായി ഈ യോഗത്തിൽ സംബന്ധിക്കുന്നതാണ്.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം കേൾക്കുവാൻ താങ്കളെ കുടുംബസമ്മേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
0872182948

www.crfgospel.org