മെൽബൺ : ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഓസ്‌ട്രേലിയ കൺവെൻഷനോട് അനുബന്ധിച്ച് 27 ബുധനാഴ്ച മുതൽ മെയ് 1 ഞായറാഴ്‌ച്ച വരെ യു. റ്റി ജോർജ്ജ് സുവിശേഷ സന്ദേശം നല്കുന്നു. യു. റ്റി.ജോർജ്ജ് കേരള ഇലക്ട്രിസിറ്റി ബോർഡിൽ നിന്നു ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച ശേഷം ഇപ്പോൾ മുഴുവൻ സമയവും കൂട്ടായ്മയോടു ചേർന്നു നിന്നു ലോകമെമ്പാടും സുവിശേഷവുമായി ഓടി നടക്കുന്നു.

യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധികരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ചു പ്രാർത്ഥിക്കുകയും ദൈവ വേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. ക്രൈസ്തവികതയുടെ അവകാശികൾ തമ്മിൽ ക്രിസ്തുവിനെ പങ്കു വയ്ക്കുന്ന കാര്യത്തിൽ തർക്കം തുടരുമ്പോൾ വ്യത്യസ്തമായൊരു ചിന്താഗതിയുമായാണ് മനുഷ മനസ്സുകളെ രൂപാന്തരപെടുത്താൻ ഈ കൂട്ടായ്മ വർഷങ്ങൾകു മുമ്പ് തുടങ്ങിയതു. സഭയോ സമുദായമോ മാറാതെ അവനവൻ നിൽക്കുന്ന സഭയിൽ നിന്നുകൊണ്ട് ജീവിതത്തിനു രൂപാന്തരവും നിത്യ രക്ഷയും തരുന്ന യേശുക്രിസ്തുവിന്റെ നിർമല സുവിശേഷം പ്രചരിപ്പിക്കുക എന്നതാണു ഈ കൂട്ടായ്മയുടെ ലക്ഷ്യം.

ഈ കൂട്ടായ്മയുടെ സ്ഥാപക പ്രെസിഡന്റെ ആയിരിക്കുന്നത് പ്രൊഫ എം. വൈ. യോഹന്നാൻ ആണു. അദ്ദേഹം 17 ാമത്തെ വയസ്സിൽ മാനസ്സാന്തരപെട്ടു ഇപ്പോൾ മുഴുവൻ സമയവും ദൈവ വേലയുമായി ലോകമെമ്പാടും ഓടി നടക്കുന്ന ഒരു ദൈവ ദാസനാണ്.

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഈ വർഷത്തെ കൺവെൻഷൻ പെർത്തിൽ ഏപ്രിൽ 27 നും, ബ്രിസ്‌ബേനിൽ ഏപ്രിൽ 29 നു, മെൽബണിൽ ഏപ്രിൽ 30 നും, സിഡ്‌നിയിൽ മെയ് ഒന്നിനും നടത്തപെടുന്നു. ജീവിതത്തിനു രൂപാന്തരവും സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം കേൾക്കുവാൻ നിങ്ങളെ ഓരോരുത്തരേയും കുടുംബ സമേതം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
www.crfgospel.org
Mob: 0416180955