- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഹൂസ്റ്റൺ കൺവെൻഷൻ ഇന്നും നാളെയും ഹ്യൂസ്റ്റൺ ടെക്സാസിൽ
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (സി.ആർ.എഫ്.) ന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഹൂസ്റ്റൺ കൺവെൻഷൻ ഇന്നും നാളെയും നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മിസോറി സിറ്റി ലൈറ്റ്ഹൗസ് ഇന്ത്യാ ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. തിരുവാങ്കുളം സ്വദേശിയും പ്രമുഖ ബൈബിൾ പ്രഭാഷകനുമായ യു.റ്റി.ജോർജ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രൊഫസ്സർ എം.വൈ.യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും ഉണ്ടായിരിക്കും. പ്രൊഫസ്സർ എം.വൈ.യോഹന്നാൻ (മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നൽകുന്ന ക്രിസ്തയൻ റിവൈവൽ ഫെല്ലോഷിപ്പ് കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സി.ആർ.എഫ്.സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (സി.ആർ.എഫ്.) ന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഹൂസ്റ്റൺ കൺവെൻഷൻ ഇന്നും നാളെയും നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മിസോറി സിറ്റി ലൈറ്റ്ഹൗസ് ഇന്ത്യാ ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
തിരുവാങ്കുളം സ്വദേശിയും പ്രമുഖ ബൈബിൾ പ്രഭാഷകനുമായ യു.റ്റി.ജോർജ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രൊഫസ്സർ എം.വൈ.യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും ഉണ്ടായിരിക്കും.
പ്രൊഫസ്സർ എം.വൈ.യോഹന്നാൻ (മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നൽകുന്ന ക്രിസ്തയൻ റിവൈവൽ ഫെല്ലോഷിപ്പ് കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സി.ആർ.എഫ്.സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്.
ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി വിവിധ സ്ഥലങ്ങളിൽ കൺവെൻഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഫെല്ലോഷിപ്പിന്റെ കൺവൻഷനുകൾ നടക്കുന്ന ദിവസ്സങ്ങൾ താഴെപ്പറയുന്നു. 21, 22 ഹ്യൂസ്റ്റൺ ടെക്സാസ്, 23, 24 ഓസ്റ്റിൻ, ടെക്സസ്, 28 യോങ്കേഴ്സ്, ന്യൂയോർക്ക്, 29, 30 ദിവസ്സങ്ങളിൽ റോക്ക് ലാൻഡ്, ന്യൂയോർക്കിൽ സമാപനം.
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: ജോസഫ് ചക്കുങ്കൽ, സന്തോഷ് മാത്യു, തോമസ് ജേക്കബ്- 832-987-2075
ദേവാലയത്തിന്റെ വിലാസം
Lighthouse India Baptist Church, 3302 Independence Blvd, Missouri City TX 77459