ഡബ്ലിൻ: കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുമായി നടത്തപ്പെടുന്ന കൺവെൻഷനിൽ വിവിധ പൗരസ്ത്യ സഭകളിലുള്ള സുവിശേഷ തൽപ്പരരായ ആളുകൾ ഒരുമിച്ച് ചേരും.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളും അമൃതധാര, വചന സുധ ടിവി പ്രഭാക്ഷകനുമായ പ്രമുഖ സുവിശേഷകൻ പ്രൊഫ. എം.വൈ യോഹന്നാൻ സുവിശേഷ സന്ദേശം നൽകും. മെയ് മാസം 23ന് ഡബ്ലിനിൽ ഉച്ചയ്ക്ക് മൂന്നിനും ആറരയ്ക്കും ഇടയിൽ സെന്റ് ലോർകൻസ് ബോയ്‌സ് നാഷണൽ സ്‌കൂളി (പാമേഴ്‌സ്ടൗൺ)ലാണ് കൺവൺഷൻ. 24ന് കോർക്കിൽ ഉച്ചക്ക് രണ്ടു മുതൽ അഞ്ച് വരെ ബിഷപ്‌സ് ടൗൺ ജിഎഎ ക്ലബിലുമാണ് പരിപാടി. ബെൽഫാസ്റ്റ്, ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലെ പരിപാടികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതാണ്.

മെയ് 19ന് വിയന്ന, 20ന് സ്വിറ്റ്‌സർലന്റ്, 21ന് എഡിൻബറോ, 22ന്‌ബെൽഫാസ്റ്റ്, 25ന് മാഞ്ചസ്റ്റർ, 26ന് ന്യൂയോർക്ക്, 27ന് ഹെമൽഹെംപ്‌സറ്റഡ്, 28ന് നോർവിച്ച്, 29ന് ബെഡ് ഫോർഡ്, എന്നിങ്ങനെയാണ് യോഗങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂറോപ്യൻ കൺവെൻഷൻ സമാപനം മെയ് 30,31 തീയതികളിലായി ലണ്ടൻ ഈസ്റ്റ് ഹാമിൽ പ്ലാഷറ്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0872182948, 0873267251