ലണ്ടൻ: കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് കൺവൻഷൻ വെള്ളിയാഴ്ച ബെൽഫാസ്റ്റിൽ ആരംഭിക്കും. സഭയല്ല ഹൃദയമാണ് മാറേണ്ടത് മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്നീ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്ന ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ മിഷനറിമാർ വി. എം. എൽദോസ്, ഷൈജ എൽദോസ് എന്നിവർ സുവിശേഷ സന്ദേശം നൽകും.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുൻ പ്രിൻസിപ്പലും അമൃതധാര, വചന സുധ, ടിവി പ്രഭാഷകനുമായ പ്രൊഫസർ എം. വൈ. യോഹന്നാൻ സാറിന്റെ വീഡിയോ സിവിശേഷ സന്ദേശം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിലെ പ്രോഗ്രാമുകൾ 20ന് ഡബ്ലിൻ, 21ന് കോർക്ക്, 22ന് ഗാൾവേ, 23ന് സാൻട്രി, 24ന് സ്വിറ്റ്‌സർലാന്റ്, 26ന് വിയന്ന, 27ന് ജർമ്മനി, 28 ന് ഗ്ലാസ്‌ഗോ, 29ന് എഡിങ്ബർഗ്, 30ന് യോർക്ക്, 31ന് നോട്ടിങ്ങ്ഹാം, ജൂൺ ഒന്നിന് ബാൻബറി, രണ്ടിന് മെയ്ഡ്‌സ്റ്റോൺ, മൂന്നിന് ഈസ്റ്റ്ഹാം എന്നിവിടങ്ങളിൽ നടക്കും. സമാപന കൺവൻഷൻ ജൂൺ നാലിന് ബെഡ്‌ഫോർഡിലാണ്.