തിരുവനന്തപുരം: ലോകരക്ഷക്കായി അവതരിച്ച യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മദിനമാണ് ലോകത്തിൽ ഡിസംബർ 25 ന്ക്രിസ്തുമസ് ആഘോഷിക്കുന്നത്. കേരളത്തിൽ ഇത്തവണത്തെ ക്രിസ്തുമസ് നിറം മങ്ങിയ ആഘോഷങ്ങളാണ് ഉള്ളത്. ഓഖി ദുരന്തത്തിൽ നിരവധി പേരാണ് ഇപ്പോഴും തിരിച്ച് വരാനുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ലത്തിൻ സഭ ആഘോഷങ്ങളില്ലാത്ത ക്രിസ്തുമസ് ആഘോഷിക്കാനാണ് വിശ്വാസികളോട് പറഞ്ഞിട്ടുള്ളത്.

ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവാണ്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.

ക്രിസ്തുമസ് നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങളിൽ പെടുന്നത്. പുൽക്കൂട് യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക് ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്.മതേതരമായ ആഘോഷങ്ങൾക്കാണ് ക്രിസ്തുമസ് നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കാറുണ്ട്.

കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ് സഭകൾ, ഗ്രീക്ക് ഓർത്തഡോക്‌സ് സഭ, റുമേനിയൻ ഓർത്തഡോക്‌സ് സഭ എന്നിവർ ഡിസംബർ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്‌സ് സഭക്കളിൽ മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്, ജറുസലേം, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ, യുക്രേനിയൻ ഓർത്തഡോക്‌സ് സഭകൾ ഈ ഗണത്തിൽപ്പെട്ടവരാണ്. കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ മൂലമാണ് ഇത്തരത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബർ 25 ആണ് ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ