- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി 20ന് ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു. ബഹറിനിൽ ഇതാദ്യമായിട്ടാണ് ഒരു രാഷ്ട്രീയ അഭിമുഖ്യം ഉള്ള സംഘടന ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ സ്‌കൂളുകൾ തുറക്കുമെന്നും മത പരിവർത്തനം നടത്തുമെന്നും പ്രഖ്യാപിച്ച വി എച്ച് പി, സംഘ പരിവാർ ശക്തികളുടെ ഹിഡൻ അജണ്ട തിരിച്ചറിയേണ്ടതുണ്ട

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു. ബഹറിനിൽ ഇതാദ്യമായിട്ടാണ് ഒരു രാഷ്ട്രീയ അഭിമുഖ്യം ഉള്ള സംഘടന ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നത്.
ക്രിസ്തുമസ് ദിനത്തിൽ സ്‌കൂളുകൾ തുറക്കുമെന്നും മത പരിവർത്തനം നടത്തുമെന്നും പ്രഖ്യാപിച്ച വി എച്ച് പി, സംഘ പരിവാർ ശക്തികളുടെ ഹിഡൻ അജണ്ട തിരിച്ചറിയേണ്ടതുണ്ടെന്നും ഐവൈസിസി വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ കൊൺഗ്രസ്സിനു മാത്രമേ ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വി എച്ച് പി യുടെ പ്രസ്താവനയിലൂടെ തെളിഞ്ഞിരിക്കുകയാണ്. വി എച്ച് പി സംഘപരിവാർ ശക്തികൾക്കെതിരെ സംഘടിച്ചു നീങ്ങുവാൻ ജാതിമത രാഷ്ട്രീയ ഭെതമെന്നെ ആളുകളെ ആഹ്വാനം ചെയ്തുകൊണ്ടും മത സൗഹാർദവും ,സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യതോടെയുമാണ് ഐ വൈ സി സി ഇങ്ങനെയൊരു പരുപാദിയുമായി പ്രവാസി സമൂഹത്തിനിടയിലേക്ക് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ വൈ സി സി ഭാരവാഹികളുടെയും അംഗങ്ങളുടെയും വീടുകളിൽ ക്രിസ്തുമസ് സന്ദേശം എത്തിക്കുന്നതോടൊപ്പം ബഹ്‌റിനിലെ നാനാജാതി മതത്തിൽ പെട്ട ആളുകളുടെ വീടുകളിലും ലേബർ ക്യാമ്പുകളിലും ഐ വൈ സി സി കരോൾ സംഘം എത്തും. 20 നാണ് ക്രിസ്തുമസ് കരോൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ടിജു കോശി (33161475 ), രമേശ് വണ്ടാനം(34593949), ഷിഹാബ് അലി (33258997).

