- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്ലെയ്ഡിൽ കാരൾ സർവ്വീസ് ഇന്ന്
അഡ്‌ലെയ്ഡ്: മാർത്തോമ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ഇന്നു വൈകുന്നേരം 6.30നു വുഡ് വില്ലിലുള്ള സെന്റ് മാർഗരറ്റ് ദേവാലയത്തിൽ നടക്കും.ഇടവക വികാരി റവ. വർഗീസ് ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെന്റ് മേരീസ് യാക്കോബായ ഇടവക വികാരി ഫാ. ബെസിമോൻ സ്‌കറിയ ക്രിസ്മസ് സന്ദേശം നൽകും. സന്തോഷ് ജോർജിന്റെ നേതൃത്വത്തിൽ 18 അംഗങ്ങൾ നയിക്കുന്ന ഗാ
അഡ്‌ലെയ്ഡ്: മാർത്തോമ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ഇന്നു വൈകുന്നേരം 6.30നു വുഡ് വില്ലിലുള്ള സെന്റ് മാർഗരറ്റ് ദേവാലയത്തിൽ നടക്കും.
ഇടവക വികാരി റവ. വർഗീസ് ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെന്റ് മേരീസ് യാക്കോബായ ഇടവക വികാരി ഫാ. ബെസിമോൻ സ്‌കറിയ ക്രിസ്മസ് സന്ദേശം നൽകും. സന്തോഷ് ജോർജിന്റെ നേതൃത്വത്തിൽ 18 അംഗങ്ങൾ നയിക്കുന്ന ഗായകസംഘം ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും. സൺഡേ സ്‌കൂൾ കുട്ടികളുടെ ഡാൻസ്, യുവജനസഖ്യത്തിന്റെ സ്‌കിറ്റ് ഇടവക മിഷന്റെ ക്രിസ്മസ് പാപ്പ തുടങ്ങിയവ കരോളിന്റെ ഭാഗമായിരിക്കും.
സിഎസ്‌ഐ ഇടവക വികാരി റവ. സദാനന്ദൻ തോംസൺ, കൺവീനർ ജോൺ കെ. മാമ്മൻ, ട്രസ്റ്റിമാരായ വി എം. കോശി, അവിനാഷ് ഫിലിപ്പ്, സെക്രട്ടറി അജിത് കെ. വർഗീസ് എന്നിവർ പ്രസംഗിക്കും. തുടർന്നു ക്രിസ്മസ് കേക്കു വിതരണവും അത്താഴവിരുന്നും നടക്കും.
Next Story