ഡാളസ്: കേരള എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഡാളസിന്റെ ഈവർഷത്തെ സംയുക്ത ക്രിസ്മസ് കരോൾ ഡിസംബർ മൂന്നിന് (ശനി) വൈകുന്നേരം അഞ്ചിന് ഡാളസ് മാർത്തോമ ഇവന്റ് സെന്ററിൽ നടക്കും.

ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് ക്രിസ്മസ് സന്ദേശം നൽകും. ഡാളസിലെ 23-ഓളം പള്ളികളുടെ കൂട്ടായ്മയാണ് കേരള എക്യുമെനിക്കൽ ഫെല്ലോഷിപ്പ്. ഈവർഷത്തെ സംയുക്ത ക്രിസ്മസ് കരോളിന് നേതൃത്വം നൽകുന്നത് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയാണ്.

ഫാ. രാജു ദാനിയേൽ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടർ (സെക്രട്ടറി), ജിജി തോമസ് മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.