ഡബ്ലിൻ:  ഹോളി ട്രിനിറ്റി  സി എസ് ഐ. മലയാളം കോൺഗ്രിഗേഷന്റെ   ആഭിമുഖ്യത്തിലുള്ള  ഈ വർഷത്തെ ക്രിസ്തുമസ്  കരോൾ  സർവീസ്,    ഡിസംബർ 6,  ഞായറാഴ്ച  വൈകുന്നേരം  മൂന്ന് മണി  മുതൽ  ഡബ്ലിൻ  ഡോനോർ  അവെന്യൂവിലുള്ള     സെന്റ്. കാതെറിൻ ആൻഡ്  സെന്റ് ജെയിംസ്  ചർച്ച്  ഓഫ്  അയർലണ്ട് പള്ളിയിൽ വച്ച്  നടത്തും.

മലയാളത്തിലും  ഇംഗ്ലീഷിലും ഉള്ള കരോൾ ഗാനങ്ങൾ ഗായക സംഘം ആലപിക്കുന്നതാണ്. സഭ വികാരി  റവ ഡോ. ജേക്കബ്  തോമസ് (ബെൽഫാസ്റ്റ് ബൈബിൾ കോളേജ്)  ക്രിസ്തുമസ്  കരോൾ  സർവിസിനു മുഖ്യകാർമികത്വം  വഹിക്കുന്നതാണ്.  ഡബ്ലിൻ  നസ്രത്ത്  മാർത്തോമ പള്ളി വികാരി, റവ. ഫിലിപ്പ്  വർഗീസ്   ക്രിസ്തുമസ്  സന്ദേശം  നല്കും.

കൂടാതെ  കുട്ടികളുടെ ഗായക സംഘം അവതരിപ്പിക്കുന്ന  പാട്ടുകളും   സ്‌കിറ്റുകളും  ഉണ്ടായിരിക്കുന്നതാണ് .വിഭവ സമൃദ്ധമായ  ക്രിസ്തുമസ് വിരുന്നും  ഒരുക്കിയിട്ടുണ്ട്.

എല്ലാവരേയും കരോൾ സർവീസിലേക്ക് ഹാർദവമയി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സ്ഥലം : സെന്റ് കാതെറിൻ  ആൻഡ് സെന്റ് ജെയിംസ്  ചർച്ച് ഓഫ് അയർലണ്ട്,   ഡോനോർ അവെന്യൂ , ഡബ്ലിൻ-8
(നാവിഗേറ്റർ    ഉപയോഗിച്ച് : സെന്റ്.കാതെറിൻസ്  അവെന്യൂ , ഡബ്ലിൻ- 8)
Location Map :  https://www.google.ie/maps/place/St+Catherine's+Ave,+Dublin/@53.3326078,-6.2861222,17z/data=!3m1!4b1!4m2!3m1!1s0x48670c162f11e3ed:0x6fada788a87248d6

കൂടുതൽ വിവരങ്ങൾക്ക് :
അനു ജോൺസൺ :089211 1004
കോശി വറുഗീസ് : 087298 8778