- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകർമ്മം ഇടവക അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു. 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം സെന്റ് മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികൾക്കും , ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ കരോൾ കമ്മിറ്റി ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വെഞ്ചെരിച്ച് വിതരണം ചെയ്തു. സ്നേഹദൂത് എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ കരോൾ ഗായകസംഘം ഡിസംബർ ആദ്യവാരത്തിൽ തന്നെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ദേവാലയത്തിലെ അൾത്താരയുടെ മുൻഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള പുനർ നിർമ്മാണത്തിനായി ഈ വർഷം സമാഹരിക്കുന്ന കരോൾ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.) അറിയിച്ചതാണിത്.
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകർമ്മം ഇടവക അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു.
25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം സെന്റ് മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികൾക്കും , ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ കരോൾ കമ്മിറ്റി ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം
വെഞ്ചെരിച്ച് വിതരണം ചെയ്തു.
സ്നേഹദൂത് എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ കരോൾ ഗായകസംഘം ഡിസംബർ ആദ്യവാരത്തിൽ തന്നെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ദേവാലയത്തിലെ അൾത്താരയുടെ മുൻഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള പുനർ നിർമ്മാണത്തിനായി ഈ വർഷം സമാഹരിക്കുന്ന കരോൾ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.) അറിയിച്ചതാണിത്.