സിഡ്‌നി: സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് എക്യുമെനികൽ ക്രിസ്മസ് കാരോൾ (ക്രിസ്മസ് ഡിലൈറ്റ് 2015) നവംബർ 29 (ഞായർ) ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 7.30 വരെ സിഡ്‌നി എപ്പിങ് വെസ്റ്റ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

റോഡ്‌സ് കോപ്ടിക് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ. അലക്‌സാണ്ടർ അസീസ് കരോൾ സർവീസ് ഉദ്ഘാടനം ചെയ്യും. സിഡ്‌നി ബഥേൽ മാർത്തോമ ചർച്ച് വികാരി ഫാ. തോമസ് കോശി ക്രിസ്മസ് സന്ദേശം നൽകും. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനങ്ങളും സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് ചാരുത നൽകും.

പരിപാടിയുടെ വിജയത്തിനുമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.