- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോണിൽ ഇന്ത്യൻ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
കൊളോൺ: ജർമനിയിലെ കൊളോൺ, എസൻ, ആഹൻ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയേശുവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു.ഡിസംബർ 25ന്(വെള്ളി) വൈകുന്നേരം നാലിനു കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാർമിക
കൊളോൺ: ജർമനിയിലെ കൊളോൺ, എസൻ, ആഹൻ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയേശുവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു.
ഡിസംബർ 25ന്(വെള്ളി) വൈകുന്നേരം നാലിനു കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. ബെൽജിയത്തെ ലുവൈൻ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്ന ഫാ. തോമസ് വടക്കേൽ ദിവ്യബലിയിൽ സഹകാർമികനായിരുന്നു.
യൂത്ത്‌കൊയറിന്റെ ഭക്തിനിർഭരമായ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. റിയാ, ജിം വടക്കിനേത്ത്, ജെൻസ്, ജോയൽ കുമ്പിളുവേലിൽ, നോബിൾ, നോയൽ കോയിക്കേരിൽ, ഡാനി ചാലായിൽ, വർഗീസ് ശ്രാമ്പിക്കൽ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി.
തുടർന്ന് പാരീഷ് ഹാളിൽ മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും നടന്നു. ഇഷാനി ചിറയത്ത് പ്രാർത്ഥനാഗീതം ആലപിച്ചു. സാറാ, ഷാവോൻ, ജോനാസ്, എബി, ജോൺ, ഡേവിഡ്, കിരൺ, ഫിലിപ്പ്, ജോഷ്വ, തിലോച്ചൻ, അന്ന, മായ, അഞ്ജലി, ശ്രേയ, ജോഹാന,അഡോണ എന്നീ കൊച്ചുകുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്‌ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോൾ ഗാനം, മ്യൂൾഹൈമിലെ സിസ്റ്റേഴ്‌സിന്റെ സംഘഗാനം, അലീസ കോയിക്കര, നേഹ എന്നിവരുടെ ബോളിവുഡ് നൃത്തം, ചാക്കോച്ചന്റെ ഗാനാലാപനം, നോബിൾ, നോയൽ, നേഹ കോയിക്കേരിൽ എന്നിവരുടെ ക്രിസ്മസ് ഗാനം (ആൽബം 'അനുപമസ്‌നേഹം') തുടങ്ങിയ പരിപാടികൾ ആഘോഷത്തെ വർണാഭമാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട സണ്ണി വേലൂക്കാരൻ കുട്ടികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. തംബോലയിൽ വിജയികളായവർക്കും പരിപാടിയിൽ പങ്കെടുത്ത കുരുന്നുകൾക്കും ഇഗ്‌നേഷ്യസച്ചൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോസ്‌ന വെമ്പാനിക്കൽ പരിപാടികൾ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികൾ കോഓർഡിനേറ്റു ചെയ്തത്. ഫാ. ഇഗ്‌നേഷ്യസ് സ്വാഗതവും കോഓർഡിനേഷൻ കമ്മറ്റി കൺവീനർ ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. കോഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളായ മേഴ്‌സി തടത്തിൽ, സാബു കോയിക്കേരിൽ, ബെന്നിച്ചൻ കോലത്ത്, എൽസി വേലൂക്കാരൻ, ഷീബ കല്ലറയ്ക്കൽ എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തി.
കമ്യൂണിറ്റിയിലെ ഒമ്പത് കുടുംബകൂട്ടായ്മകളായ ബോഹും, ഹോൾവൈഡെ, ലിങ്ക്‌സ്‌റൈനിഷ്, ഡ്യൂസൽഡോർഫ്, ബോൺ, ഡൂയീസ്ബുർഗ്, മൊൻഷൻഗ്‌ളാഡ്ബാഹ്, ബെർഗിഷസ്‌ലാന്റ്, എർഫ്റ്റ്‌ക്രൈസ് എന്നിവിടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയിരുന്നു.