- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡ് ക്രിസ്മസ് നവവത്സരാഘോഷങ്ങൾ 20ന്
വാട്ടർഫോർഡ്: വാട്ടർഫോർഡിലെ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് 20ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.കുർബാനയെത്തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. 7.30ന് വിഭവ സ
വാട്ടർഫോർഡ്: വാട്ടർഫോർഡിലെ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് 20ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കുർബാനയെത്തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. 7.30ന് വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നർ ആരംഭിക്കും.
ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി 18, 19 തിയതികളിൽ ഭവനങ്ങൾ തോറുമുള്ള കരോൾ സർവീസ് നടത്തും. വികാരി ഫാ.ജോസ് ഭരണിക്കുളങ്ങരയുടേയും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
Next Story