അബുദാബി: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി റീജിയൺ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. ഉണ്ണി ഈശോയുടെ തിരുപിറവി അറിയിച്ചു കൊണ്ട് അംഗങ്ങളുടെ ഭവനങ്ങളിൽ ആഘോഷമായി കരോൾ നടത്തുകയുണ്ടായി. നിരവധി പാപ്പാമാരുടെയും മാലാഖമാരുടെയും അകമ്പടിയിൽ  ഭവനങ്ങളിൽ നടത്തിയ കാരോളിൽ SMYM അംഗങ്ങളെ കൂടാതെ  വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവരും വളരെ താൽപര്യപൂർവ്വം പങ്കെടുത്തു.

നാട്ടിൽ നിന്ന് അകന്നു പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായി മാറി SMYM കരോൾ. കുട്ടികൾ അടക്കമുള്ളവർ അത്യധികം സന്തോഷത്തോടെയാണ് കരോളിൽ പങ്കെടുത്തത് . ഉണ്ണിഈശോയെ പുൽകൂടിൽ സന്ദർശിച്ച ജ്ഞാനികളെ അനുസ്മരിച്ചുകടന്നു വന്ന  മൂന്നു ജ്ഞാനികൾ കരോളിനു കൂടുതൽ മിഴിവേകി. ജോമോൻ ഉലഹന്നാന്റെയും ജെനോ ജോസെഫിന്റെയും നേതൃത്വത്തിൽ ഉള്ള SMYM ഗായകസംഘം കരോളിനു കൂടുതൽ ദൃശ്യ  ശ്രവ്യ സുഖം നൽകി .  SMYM അഡ്വവൈസർ ബിജു ഡോമിനിക് ക്രിസ്തുമസ് സന്ദേശം നൽകി . പരിപാടികൾക്ക്  നോബിൾ കെ ജോസഫ് , ജിബിൻ ഫ്രാൻസിസ്, മാർട്ടിൻ ജോൺസൺ,  അമൽ ചാക്കോ, ടോം ജോസ്, സുനിൽ മാത്യു, നോബിൾ ജേക്കബ്, ജിജോ തോമസ്, ജോസികുട്ടൻ,   റോസി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.