കൊളോൺ: ജർമനിയിലെ കൊളോൺ- ബോൺ ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും, കുടുംബ സംഗമവും ബോണിലെ പീട്രൂസ് ആശുപത്രി പാരീഷ് ഹാളിൽ വച്ച്  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിലും സാമൂഹിക സാംസക്കകാരിക രംഗത്തും വേറിട്ട പാതയിൽ സഞ്ചരിക്കുന്ന മാതൃകാ ഇടവകയായ കൊളോൺ- ബോൺ താങ്ക്‌സ് ഗോഡ്, ക്രിസ്മസ് ആഘോഷമായാണ് ഇടവക കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചത്.

മാത്യു കാക്കനാട്ടുപറമ്പിൽ, ജേക്കബ് ദാനിയേൽ, കെ.വി. തോമസ്, ജിത്തു കുര്യൻ, വി എം. ജോൺ, ശോശാമ്മ തോട്ടിയിൽ തുടങ്ങിവയർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. വിഭവസമ്യദ്ധമായ ക്രിസ്മസ് വിരുന്നോടെ ഒരുക്കിയ പരിപാടിയിൽ ഇടവക സെക്രട്ടറി ജോൺ കൊച്ചുകണ്ടത്തിൽ സ്വാഗതവും, ട്രഷറർ തോമസ് പഴമണ്ണിൽ നന്ദിയും പറഞ്ഞു.