- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോൺ പോർസിൽ ക്രിസ്മസ് ആഘോഷിച്ചു
കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലെ മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും പോർസിലെ അലക്‌സിയാനർ ആശുപത്രി ഹാളിൽ വിപുലമായ പരിപാടികളോടെ നടത്തി. ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് നാലിന് ഫാ.ജോസ് വടക്കേക്കര സിഎംഐയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്കു നടന്ന കാപ്പിസൽക്കാരത്തിനു ശേഷം ആരംഭി
കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലെ മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും പോർസിലെ അലക്‌സിയാനർ ആശുപത്രി ഹാളിൽ വിപുലമായ പരിപാടികളോടെ നടത്തി.
ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് നാലിന് ഫാ.ജോസ് വടക്കേക്കര സിഎംഐയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്കു നടന്ന കാപ്പിസൽക്കാരത്തിനു ശേഷം ആരംഭിച്ച കലാപരിപാടികൾ അബ്രഹാം വി തോമസ് ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികൾ അവതരിപ്പിപ്പി നേറ്റിവിറ്റ് പ്‌ളേ തികച്ചും നന്നായിരുന്നു. ജോസ് വടക്കേക്കരയച്ചൻ സന്ദേശം ചിന്തകൾക്ക് ഊന്നൽ നൽകുന്നതായിരുന്നു.ജെയിംസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആലപിച്ച കരോൾ ഗാനങ്ങളിൽ ക്രിസ്മസിന്റെ ദിവ്യത നിറച്ചിരുന്നു. സാന്താക്‌ളോസായി വേഷമിട്ട ജോർജ് അട്ടിപ്പേറ്റി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിവിധയിനം നൃത്തങ്ങൾ, കുട്ടികളും മുതിർന്നവരും നടത്തിയ മറ്റു കലാപരിപാടികളും, തനി നാടൻ ഭക്ഷണവും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഗ്രിഗറി മേടയിൽ സ്വാഗതവും ബേബി ചാലായിൽ നന്ദിയും പറഞ്ഞു. സുനു ജെയിംസ് പരിപാടികൾ മോഡറേറ്റ് ചെയ്തു.
അബ്രഹാം വി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ചാലയിൽ, അട്ടിപ്പേറ്റി, മുളപ്പൻചേരിൽ, ചന്ദ്രത്തിൽ, മേടയിൽ, കൊച്ചുകണ്ടത്തിൽ, കൊച്ചാലുംമൂട്ടിൽ, വെള്ളൂർ, മംഗലത്ത്, തോമസ് എന്നീ കുടുംബങ്ങൾ പരിപാടികൾ വിജയപ്രദമാക്കാൻ സഹായിച്ചു.