- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങൾ നാളെ
കോർക്ക്: മലങ്കര ഓർത്തഡോകസ് സഭയുടെ അയർലണ്ടിലെ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്ക് ഇടവകകൾ സംയുക്തമായി ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നു. കോർക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും, ക്രിസ്തുമസ്‌നോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തുന്നതാണ്. ഇതേ തുടർന്ന്
കോർക്ക്: മലങ്കര ഓർത്തഡോകസ് സഭയുടെ അയർലണ്ടിലെ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്ക് ഇടവകകൾ സംയുക്തമായി ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നു. കോർക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും, ക്രിസ്തുമസ്‌നോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തുന്നതാണ്.
ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണി മുതൽ ഡഗ്ലസ് കമ്മ്യുണിറ്റി ഹാളിൽ വച്ച് വിവിധ കലാപരിപാടികൾ നടത്തുന്നു. തദവസരത്തിൽ കോർക്ക് സീറോ മലബാർ ചർച്ച് ചാപ്ലൈൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ ക്രിസ്തുമസ് ദൂത് നൽകും. സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും. ആഘോഷപരിപാടികൾക്ക് വികാരി ഫാ. എൽദൊ വർഗീസ് നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് ലിജോ ജോസഫ് (കൺവീനർ) 0872618059
Next Story