- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് പ്രവാസി മലയാളി അവതരിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ജനുവരി രണ്ടിന്
കോർക്ക്: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വരവായി ഒപ്പം പുതു പ്രതീക്ഷകളുടെ ഒരു പുതുവത്സരവുംഈ ആഘോഷവേളകൾ ഒരു ഉത്സവമാക്കാൻ കോർക്കിലുള്ള എല്ലാ മലയാളികൾക്കും ഒത്തു കൂടാൻ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ജനുവരി രണ്ട് ശനിയാഴ്ച വൈകിട്ട് 5 മുതൽ 10 മണി വരെ
കോർക്ക്: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വരവായി ഒപ്പം പുതു പ്രതീക്ഷകളുടെ ഒരു പുതുവത്സരവുംഈ ആഘോഷവേളകൾ ഒരു ഉത്സവമാക്കാൻ കോർക്കിലുള്ള എല്ലാ മലയാളികൾക്കും ഒത്തു കൂടാൻ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ജനുവരി രണ്ട് ശനിയാഴ്ച വൈകിട്ട് 5 മുതൽ 10 മണി വരെ ടോഗെർ സെന്റ് ഫിന്ബാർ ഫുട്‌ബോൾ ആൻഡ് ഹർലിങ്ങ് ക്ലബ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
പിറവി തിരുനാളിന്റെ ഓർമയിൽ കുട്ടികൾ അവതരിപ്പിക്കുന്ന സ്‌കിറ്റിനോടൊപ്പം വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് തുടർന്ന് ഓൾ അയർലണ്ട് കരോൾ സിങ്ങിങ്ങ് കൊംപെറ്റിഷൻ നടത്തപ്പെടും .അയർലണ്ടിലെ പ്രമുഖരായ ക്വൊയർ ടീമുകൾ പങ്കെടുക്കുന്ന ഓൾ അയർലണ്ട് കരോൾ സിങ്ങിങ്ങ് കൊംപെറ്റിഷൻ ഈ വർഷത്തെ ഹൈ ലൈറ്റ് ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.വിജയികൾക്ക് എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾക്കുള്ള രജിസ്ട്രഷൻ തികച്ചും സൗജന്യമായിരിക്കും.
താല്പര്യമുള്ള ടീമുകൾ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക
സാജൻ ചെറിയാൻ 0870556227
സൻജിത് ജോൺ 0877731879
ജെയ്‌സ് ജോർജ് 0872050696
കരോൾ സിങ്ങിങ്ങ് മത്സരം നിബന്ധനകൾ
1 ഒരു ടീമിൽ കുറഞ്ഞത് 5 പേർ ഉണ്ടായിരിക്കണം
2 പരമാവധി സമയം 10 മിനിറ്റ് ആയിരിക്കും
3 പരമാവധി 2 പാട്ട് പാടാവുന്നതാണ്
പരിപാടികളിൽ പങ്കെടുക്കുവാനും ആഘോഷത്തിന്റെ ഭാഗമാകുവാനും എല്ലാ മലയാളികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .