കോർക്ക്: അയർലണ്ടിലെ ഈസ്റ്റ് കോർക്ക് മലയാളികൾ ഡിസംബർ 22 ന് കാരൽ സർവീസും 28 ന് ഞായറാഴ്‌ച്ച നാലു മണിക്ക് ലിസ്ഗൂൾട് കമ്യുണിറ്റി ഹാളിൽ വച്ചു ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തി. കാരോൾ സിങ്ങിങ്ങ്, ഗാനമേള, എന്നിങ്ങനെ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. സാജൻ, ഷിജു, ജോമെറ്റ്, സിജോ, ജിനോ, ആന്റോ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌നേഹ വിരുന്നോട് കൂടി പരിപാടികൾ സമാപിച്ചു.