ഗോൾവേ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം . 31ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപെടും. ഗോൾവായിലെ ന്യൂകാസിലിലുള്ള പ്രസേന്റ്റേഷൻ പ്രൈമറി സ്‌കൂളിൽ വച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന കേരള തനിമയിൽ ഉള്ള വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. ഗോൾവേയിലെ കലാപ്രതിഭകൾ ഒരുക്കുന്ന വിവിധ കലാവിരുന്നുകളും ക്രിസ്തുമസ് കരോളും കണ്ണിനും കാതിനും കുളിർമയേകും. തുടർന്ന് ഡബ്ലിൻ സോൾ ബീറ്റ്സ് ഒരുക്കുന്ന ഗാനമേളയും റോയൽ കേറ്ററിങ്സ് ഒരുക്കുന്ന വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടാകും.

ആഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും: 0894871183 (സെക്രട്ടറി)