- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണ്ടിങ്ടണിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
ലണ്ടൻ: വൈവിധ്യമാർന്ന പരിപാടികളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും എല്ലാം ചേർന്ന് ഹണ്ടിങ്ടണിലെ മലയാളികൾ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ചു.ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഫാ. നിക്കോളാസ് കിർനി, സണ്ണിമോൻ മത്തായി, സാബു ജോസ്, മനോജ് ജോസഫ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എച്ച്എംസി പ്രസിഡ
ലണ്ടൻ: വൈവിധ്യമാർന്ന പരിപാടികളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും എല്ലാം ചേർന്ന് ഹണ്ടിങ്ടണിലെ മലയാളികൾ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഫാ. നിക്കോളാസ് കിർനി, സണ്ണിമോൻ മത്തായി, സാബു ജോസ്, മനോജ് ജോസഫ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എച്ച്എംസി പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. നിക്കോളാസ് കിർനി, സണ്ണിമോൻ മത്തായി എന്നിവർ ക്രിസ്മസ്-ന്യൂഇയർ സന്ദേശം നൽകി. ട്രഷറർ റിജോ തോമസ് നന്ദി പറഞ്ഞു.
ഹണ്ടിങ്ടൺ മലയാളി കമ്യൂണിറ്റിയിലെ ലിഷ സാബു, ജൂലി തോമസ്, മെൽബ മനോജ്, ജോവാൻ സാബു, ആർവിൻ സജീവ്, മെൽബിൻ മനോജ്, ജോസിൻ റിജോ, ജയ്ഡൻ സാബു, എൽവിൻ എൽദോ എന്നിവർ ചേർന്ന് അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ കാണികളുടെ പ്രശംസ ഏറ്റു വാങ്ങി. സ്പാർക്കിൾസ് ഹണ്ടിങ്ടൺ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസുകൾ, ആർവിൻ സജീവ്, മെൽബ മനോജ്, ജോവാൻ സാബു, മെൽബിൻ മനോജ് തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസുകൾ, കരോൾ ഗാനങ്ങൾ എന്നിവ പരിപാടിക്കു മിഴിവേകി.
ഹണ്ടിങ്ടൺ മലയാളി കമ്യൂണിറ്റിയുടെ രക്ഷാധികാരി പി.കെ. മോഹനൻ, മുൻ പ്രസിഡന്റ് സജീവ് അയ്യപ്പൻ, ആർട്‌സ് കോഓർഡിനേറ്റർ അംജെംസ് നെറ്റോ, സ്പോർട്സ് കോഓർഡിനേറ്റർ ഫിജോ ആന്റണി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഷേർളി എൽദോ പരിപാടിയുടെ എംസി ആയിരുന്നു.
മാഞ്ചസ്റ്ററിലെ ഡൈനാമിക് ഓർക്കസ്ട്രയുടെ ഗാനമേളയും സ്റ്റീവനേജിലെ ബെന്നിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ ഡിന്നറോടുംകൂടി ആഘോഷ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ബിൻസു ജോൺ