- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർസിൽ ക്രിസ്മസ് ആഘോഷം 20ന്
കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലുള്ള മലയാളി കുടുംബങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 20 ന് ഉച്ചകഴിഞ്ഞ് നാലിന് കൊളോൺ പോർസിലെ അലക്‌സിയാനർ ആശുപത്രി ഓഡിറ്റോറിയത്തിൽ (കേള്‌നർ സ്ട്രാസെ 64, 51149 കൊളോൺ പോർസ് എൻസൻ) ദിവ്യബലിയോടുകൂടി ആരംഭിക്കും. തുടർന്ന് നടക്കുന്ന ആഘോഷ പരിപാടികളിൽ ഈശ്വര പ്രാർത്ഥന, ക്രിസ്മസ് സന്ദേശം, ക്രിസ്മസ് അവതരണം, കരോൾ ഗാനങ്ങൾ,
കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലുള്ള മലയാളി കുടുംബങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 20 ന് ഉച്ചകഴിഞ്ഞ് നാലിന് കൊളോൺ പോർസിലെ അലക്‌സിയാനർ ആശുപത്രി ഓഡിറ്റോറിയത്തിൽ (കേള്‌നർ സ്ട്രാസെ 64, 51149 കൊളോൺ പോർസ് എൻസൻ) ദിവ്യബലിയോടുകൂടി ആരംഭിക്കും.
തുടർന്ന് നടക്കുന്ന ആഘോഷ പരിപാടികളിൽ ഈശ്വര പ്രാർത്ഥന, ക്രിസ്മസ് സന്ദേശം, ക്രിസ്മസ് അവതരണം, കരോൾ ഗാനങ്ങൾ, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൂടാതെ വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന അബ്രഹാം വി തോമസ് (അച്ഛൻകുഞ്ഞ്) അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 02203 34871
Next Story