കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലുള്ള മലയാളി കുടുംബങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 12 ന് (ശനി) വൈകുന്നേരം നാലിന് കൊളോൺ പോർസിലെ അലക്‌സിയാനർ ആശുപത്രി ഓഡിറ്റോറിയത്തിൽ (Koelner tSrasse 64, 51149 Koeln Porz Ensen) നടക്കും.

ഇന്ത്യൻ കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുക. ഫാ.ജോസ് വടക്കേക്കര സിഎംഐ ക്രിസ്മസ് സന്ദേശം നൽകും. ക്രിസ്മസ് അവതരണം, കരോൾ ഗാനങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നർ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് മേരിക്കുട്ടി തോമസ്, ഏബ്രഹാം വി. തോമസ് എന്നിവർ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: മേരിക്കുട്ടി തോമസ് 02203 34871.