- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സീറോ മലബാർ കത്തീഡ്രലിൽ ക്രിസ്തുമസ് ആഘോഷം ഭക്തിനിർഭരമായി
ഷിക്കാഗോ: ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ പിറവിത്തിരുന്നാൾ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. കരോൾ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും റവ.ഡോ. ടോം പന്നലക്കുന്നേലും സഹകാർമികരായി.
ഷിക്കാഗോ: ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ പിറവിത്തിരുന്നാൾ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. കരോൾ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും റവ.ഡോ. ടോം പന്നലക്കുന്നേലും സഹകാർമികരായി. ഇടവകയിലെ ഏവർക്കും പിറവിത്തിരുന്നാളിന്റെ അനുഗ്രഹവും സ്‌നേഹവും എന്നും നിലനിർത്താനാവട്ടെ എന്ന് പിതാവ് ആശംസിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പറഞ്ഞു.
കുടുംബ വർഷാചരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കുർബാന മധ്യേ നടന്നു. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസിലാക്കി ജീവിക്കുവാൻ പിതാവ് ഏവരേയും ഉദ്‌ബോധിപ്പിച്ചു. കുട്ടികൾക്കായി തത്സമയം ഇംഗ്ലീഷിലും തിരുകർമ്മങ്ങൾ ഉണ്ടായിരുന്നു. സി.വൈ.എം ദേവാലയത്തിൽ സജ്ജീകരിച്ച വളരെ മനോഹരമായ പുൽക്കൂട് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. തിരുകർമ്മങ്ങൾക്കുശേഷം പാരീഷ് ഹാളിൽ ആഘോഷപരിപാടികൾ നടന്നു. കരോൾ ഗാനങ്ങൾ, സമ്മാനദാനം എന്നിവയ്‌ക്കൊപ്പം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
കരോൾ കോർഡിനേറ്റർമാരായ പോൾ പുളിക്കൻ, ജോയ് ജേക്കബ് എന്നിവർ കരോൾ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കരോൾവഴി 1000 ഡോളർ ലഭിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ തുക സമാഹരിച്ച വാർഡിനുള്ള ട്രോഫി സെന്റ് തോമസ് വാർഡ് (നോർത്ത് വെസ്റ്റ്) കരസ്ഥമാക്കി. പുൽക്കൂട് മത്സരത്തിൽ ഒന്നാംസ്ഥാനം സോയൽ & റോസ്‌ലിൻ ചാരത്ത്, രണ്ടാം സ്ഥാനം ജെയിംസ് & ബിജിമോൾ മുട്ടത്തിൽ, മൂന്നാം സ്ഥാനം ഫിലിപ്പ് & ഷേർലി അഴികണ്ണിക്കൽ എന്നിവർക്ക് ലഭിച്ചു. സമ്മാനങ്ങൾ അങ്ങാടിയത്ത് പിതാവ് നൽകി. ക്രിസ്തുമസ് പരിപാടികൾ ഇത്രയധികം ഭക്തിനിർഭരമാക്കുവാൻ സഹകരിച്ച ഏവർക്കും രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും നന്ദി പറഞ്ഞു. ബീന വള്ളിക്കളം അറിയിച്ചതാണിത്. 




