വാട്ടർഫോർഡ്: വാട്ടർഫോർഡിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം  നോയൽ 2014 വർണാഭമായി. വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ആണ് ആഘോഷം നടത്തിയത്.

നിലവാരം പുലർത്തിയ കലാപരിപാടികൾ കൊണ്ടും ഉയർന്ന ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് ശ്രദ്ധേയം ആയി.ചടങ്ങിൽ യാക്കോബായ സഭാ വൈദീകൻ ഫാ. തോമസ് പുതിയാമടത്തിൽ മുഖ്യാഥിതി ആയിരുന്നു. ഇടവക വികാരി ഫാ. ബിജു മത്തായി പാറെകാട്ടിൽ  അദ്ധ്യക്ഷത വഹിച്ചു. കണ്ണിനും മനസിനും കുളിർമ ഏകിയ വിവിധ ഇനം കലാ പാരിപാടികളും നാടകവും ക്രിസ്തുമസ് ഫാദറിനുള്ള വരവേല്പും എല്ലാം  ആഘോഷത്തിനു കൊഴുപ്പേകി.

ഷൈജു ഡബ്ലിൻ ഒരുക്കിയ ഗാനമേളയും കൈയടി നേടി. ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ റാഫിൾ ഡ്രോയുടെ സമ്മാനങ്ങളുടെ വിതരണവും ഫാദർ തോമസ് പുതിയാമടത്തിൽ നിർവഹിച്ചു. ഇടവക സെക്രട്ടറി അഭിലാഷ് തോമസ് സ്വാഗതവും ട്രസ്റ്റി തമ്പി തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് വിഭവ സമർദ്ധമായ ക്രിസ്തുമസ് വിരുന്നും നടത്തി.