- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ് - ഒരു ചരിത്ര അനുഭവം
ക്രിസ്തുമസ് ഒരനുഭവമാണ്. പുതുവർഷത്തിന് വഴിയൊരുക്കി വരുന്ന രക്ഷകന്റെ ജന്മദിനം. മനുഷ്യരായ നാം മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തരാകുന്നത് വിവിധതരം ആചാരങ്ങളാലും, ആഘോഷങ്ങളാലുമാണ്. അപ്പോൾ ദൈവം മനുഷ്യജന്മമെടുത്ത് നമ്മൾക്കായ് ഭൂമിയിൽ അവതാരം ചെയ്താലോ?! മാലോകർക്ക് ഇതിൽപരം ആനന്ദിക്കാനും ആഘോഷിക്കാനും എന്താണ് വേണ്ടത്? ക്രിസ്തുമസിന്റെ ചരിത്രം രസകരമാണ്. നാം ഡിസംബർ 25 ജനനതിരുനാളായി ആഘോഷിക്കുന്നു. എ.ഡി നാലാം നൂറ്റാണ്ടുമുതലാണ് ക്രിസ്തുമസ് ആഘോഷം പ്രചാരത്തിലായത് എന്ന് വിശ്വസിക്കപ്പെടുന്നു. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് ക്രിസ്തുമസിന് കൂടതൽ പ്രചാരം നേടുകയും പൊതുവായ ആഘോഷമായി കൊണ്ടാടപ്പെടുകയും ചെയ്തുതുടങ്ങിയത്. ഇന്ന് നാം കാണുന്ന ക്രിസ്തുമസ് ഈ രൂപത്തിൽ എത്തപ്പെട്ടത് നൂറ്റാണ്ടുകളായി പല കാലങ്ങളിൽ, പല ദേശങ്ങളിൽ, പല സംസ്‌കാരങ്ങളുടെ തോണിയിലേറി സഞ്ചരിച്ചാണ്. ക്രിസ്തുമസിന്റെ പല അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതി ജർമ്മനിയിലെ 'യ
ക്രിസ്തുമസ് ഒരനുഭവമാണ്. പുതുവർഷത്തിന് വഴിയൊരുക്കി വരുന്ന രക്ഷകന്റെ ജന്മദിനം. മനുഷ്യരായ നാം മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തരാകുന്നത് വിവിധതരം ആചാരങ്ങളാലും, ആഘോഷങ്ങളാലുമാണ്. അപ്പോൾ ദൈവം മനുഷ്യജന്മമെടുത്ത് നമ്മൾക്കായ് ഭൂമിയിൽ അവതാരം ചെയ്താലോ?! മാലോകർക്ക് ഇതിൽപരം ആനന്ദിക്കാനും ആഘോഷിക്കാനും എന്താണ് വേണ്ടത്?
ക്രിസ്തുമസിന്റെ ചരിത്രം രസകരമാണ്. നാം ഡിസംബർ 25 ജനനതിരുനാളായി ആഘോഷിക്കുന്നു. എ.ഡി നാലാം നൂറ്റാണ്ടുമുതലാണ് ക്രിസ്തുമസ് ആഘോഷം പ്രചാരത്തിലായത് എന്ന് വിശ്വസിക്കപ്പെടുന്നു. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് ക്രിസ്തുമസിന് കൂടതൽ പ്രചാരം നേടുകയും പൊതുവായ ആഘോഷമായി കൊണ്ടാടപ്പെടുകയും ചെയ്തുതുടങ്ങിയത്.
ഇന്ന് നാം കാണുന്ന ക്രിസ്തുമസ് ഈ രൂപത്തിൽ എത്തപ്പെട്ടത് നൂറ്റാണ്ടുകളായി പല കാലങ്ങളിൽ, പല ദേശങ്ങളിൽ, പല സംസ്‌കാരങ്ങളുടെ തോണിയിലേറി സഞ്ചരിച്ചാണ്. ക്രിസ്തുമസിന്റെ പല അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതി ജർമ്മനിയിലെ 'യൂൽ' എന്ന ദിവസത്തിൽ നിന്നും ഉത്ഭവിച്ചതാണ്.
ക്രിസ്തുമസ് ദിനത്തിൽ സമ്മാനങ്ങൾ വാരിവിതറിവരുന്ന സാന്റാക്‌ളോസ് ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന പുണ്യവാനിൽനിന്നും വന്നതാണ്. ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമനുസരിച്ച് ശൈത്യകാലങ്ങളിൽ രാത്രിയിൽ മാനുകൾ വലിക്കുന്ന വാഹനത്തിൽ എത്തുന്ന സാന്താക്‌ളോസ്, സമ്മാനങ്ങൾ വാരിവിതറി പോകുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ തിരുവോണദിനം മഹാബലിയുടെ വരവും, ക്രിസ്തുമസ് ദിനത്തിലെ സാന്താക്‌ളോസിന്റെ വരവും ഒത്തുനോക്കിയാൽ ഐതീഹ്യങ്ങളും കഥകൾ കെട്ടുപിണഞ്ഞ്കിടക്കുന്നത് നമുക്ക് കാണാം.
ക്രിസ്തുമസ് ട്രീ ജർമ്മൻ പാരമ്പര്യം ഏന്തുന്നതാണ്. അറേബ്യായിൽ നിന്നോ, പേർഷ്യയിൽ നിന്നോ പൊന്ന്, മീറ, കുന്തിരിക്കം എന്നിവ കാഴ്ചയുമായി വന്ന ജ്ഞാനികളായ രാജാക്കന്മാർക്ക് വഴികാട്ടിയായി നിന്നതിന്റെ കഥ പറയുകയാണ് നമ്മുടെ വീടുകളിൽ തൂങ്ങിക്കിടന്ന് പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങൾ.
കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിന്റെ ജനനത്തെ വിളിച്ചറിയിക്കുന്നതാണ് പുൽക്കൂട്. എ.ഡി ഒന്നാം നൂറ്റാണ്ടുമുതലാണ് പുൽക്കൂട് പ്രചാരത്തിലായത്. 1223-ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂട് പിന്നീട് സാർവത്രികമായി. പ്രകൃതിയെ ഏറെ സ്‌നേഹിച്ച വിശുദ്ധനായിരുന്നല്ലോ അസീസിയിലെ പുണ്യവാളൻ.
1611-ൽ മൈക്കിൾ മേയർ ലോകത്തെ ആദ്യ ക്രിസ്തുമസ് കാർഡ് തന്റെ മകന് അയച്ചു. ആദ്യത്തെ വാണിജ്യപരമായ ക്രിസ്തുമസ് കാർഡ് 1843 -ൽ ജോൺ കാൾകോട്ട് 'അ ങലൃൃ്യ ഇവൃശേൊമ െമിറ അ ഒമുു്യ ചലം ഥലമൃ ീേ ഥീൗ' എന്നെഴുതി പുറത്തിറക്കി. തിരുജനനത്തെ പ്രകീർത്തിക്കുന്ന ചിത്രങ്ങളാണ് കാർഡുകളിൽ കൂടുതലും ഉപയോഗിച്ചിരുന്നത്. ഇന്ന് ജാതിമത ഭേദമന്യേ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ നേരുവാൻ ലോകം ഇത്തരം കാർഡുകൾ ഉപയോഗിക്കുന്നു. അതുപോലെതന്നെ ക്രിസ്തുമസ് സ്റ്റാമ്പുകളും പല രാജ്യത്തും നിലവിലുണ്ട്.
പുതുവർഷത്തിലേക്കുള്ള പടിവാതിലാണ് ക്രിസ്തുമസ്. ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം ആശംസിച്ചുകൊണ്ട് മാലാഖമാർ പാടുന്ന ഗീതം. കാലാകാലങ്ങളിൽ കൂടുതൽ വർണ്ണങ്ങൾ വിളക്കിച്ചേർക്കപ്പെട്ട് കൂടുതൽ ശോഭയോടെ ഇന്ന് ക്രിസ്തുമസ് തോണി നമ്മുടെ കടവിൽ അടുക്കുമ്പോൾ, അത് പറയുന്നത് നൂറ്റാണ്ടുകളുടെ ചരിത്രമാണ്. വിവിധ സംസ്‌കങ്ങളുടെ കഥകളാണ്.
എല്ലാവർക്കും ക്രിസ്തുമസ്-പുതുവത്സര ആശംസകൾ.