- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സിൽ കുട്ടികൾക്കായി 'ക്രിസ്മസ് ഫൺ ഡേ' 26ന്
ഡബ്ലിൻ: സ്വോർഡ്‌സിലെ 'ക്രിയേറ്റീവ് ചിൽഡ്രെൻസ് ഗ്രൂപ്പ് ' കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ഫൺ ഡേ' ഒരുക്കുന്നു. കുട്ടികളുടെ സർഗ്ഗവൈഭവം, സംഘാടശേഷി, നേതൃ പാടവം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായി 26 ( ശനി) ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെ 'St. Colmcilles GAA' ഹാളിലാണ് ഈ വിനോദ സദ്യ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിൽ സാന്റാ ക്ലോസ് കുട്ട
ഡബ്ലിൻ: സ്വോർഡ്‌സിലെ 'ക്രിയേറ്റീവ് ചിൽഡ്രെൻസ് ഗ്രൂപ്പ് ' കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ഫൺ ഡേ' ഒരുക്കുന്നു. കുട്ടികളുടെ സർഗ്ഗവൈഭവം, സംഘാടശേഷി, നേതൃ പാടവം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായി 26 ( ശനി) ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെ 'St. Colmcilles GAA' ഹാളിലാണ് ഈ വിനോദ സദ്യ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിൽ സാന്റാ ക്ലോസ് കുട്ടികളെ സന്ദർശിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നു . കുട്ടികള്ക്കായി വിനോദവും വിജ്ഞാനവും കൂടികലർന്ന വിവിധ മത്സരങ്ങൾ. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന 'ലില്ലിപ്പുട്ട് ഡാൻസ്' തുടങ്ങിയവയും ഉണ്ടായിരിക്കും.
രുചികരമായ നാടൻ വിഭവങ്ങളുടെ തട്ടുകടയും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഈ ക്രിസ്മസ് നാളുകളിൽ കുട്ടികളോടൊപ്പം ആഹ്ലാദകരമായി കുറച്ചു സമയം ചെലവിടാൻ എല്ലാ മാതാപിതാക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: Roshen ( 0876241969), Jimmy (0876805213)