ദോഹ: അബു ഹമൂറിലെ വിവിധ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷകൾ നടന്നു. സഭാ മേലദ്ധ്യക്ഷന്മാർ നേതൃത്വം നൽകി. സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ 24-ന് വൈകിട്ട് നടന്ന ശുശ്രൂഷകൾക്ക് മൈലാപ്പൂർ - ഡൽഹി ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്ത ഐസക് മോർ ഒസ്താത്തിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഏലിയാസ് ടി പോൾ സഹ കാർമ്മികനായിരുന്നു. വൈസ് പ്രസിഡന്റ് ഷെവലിയർ ബോബൻ ചെറിയാൻ, ട്രസ്റ്റി അനീഷ് ചാക്കോ, സെക്രട്ടറി ജീൻ പോൾ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ഏലിയാസ് സഖറിയ, കമാൻഡർ പൗലോസ് തേപ്പാല, ഷെവലിയർ കെ വി സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് മുംബൈ ഭദ്രാസനാധിപൻ  ഗീവർഗ്ഗീസ് മാർ കുറിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരിമാരായ ഫാ. ബെഞ്ചമിൻ എസ് ഫിലിപ്പ്, ഫാ. എം ഇ ജോസഫ്, ഫാ. യുഹാനോൻ ജോൺ മൈലപ്ര (മൈലപ്ര സെന്റ് കുരിയാക്കോസ് ആശ്രമം) എന്നിവർ സഹ കാർമ്മികരായിരുന്നു. ട്രസ്റ്റി തോമസ് ഫിലിപ്പ്, സെക്രട്ടറി ബിലാഷ് ബെഹനാൻ എന്നിവർ നേതൃത്വം നൽകി. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ പുത്തൂർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ ദീവന്നാസിയോസ് മുഖ്യ ശുശ്രൂഷകനായിരുന്നു. വികാരി ഫാ. വർഗ്ഗീസ് കൂത്തനാട്ട്, ട്രസ്റ്റി എൻ വി അബ്രഹാം നെടുവേലിൽ, സെക്രട്ടറി അനു അബ്രഹാം പാറക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ ചെന്നൈ - ബാംഗ്ലൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഐസക് മാർ പീലക്‌സീനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമ്മികനായിരുന്നു. റവ. പി എസ് യുഹാനോൻ (വികാരി), റവ. ഷിബു (സഹ വികാരി), റവ. മാത്യു നൈനാൻ (സെന്റ് പീറ്റേഴ്‌സ് സി എസ് ഐ ചർച്ച്) എന്നിവർ സഹ കാർമ്മികരായിരുന്നു.

സെന്റ് തോമസ് സിറോ മലബാർ കത്തോലിക്ക പള്ളിയിൽ വന്ദ്യ വൈദികരുടെ കാർമ്മികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. സെന്റ് പീറ്റേഴ്‌സ് സി എസ് ഐ പള്ളിയിൽ 25-ന് രാവിലെ വികാരി റവ. മാത്യു നൈനാന്റെ കാർമ്മികത്വത്തിൽ ക്രിസ്തുമസ് ശുശ്രൂഷകൾ നടന്നു.