കോർക്ക്: മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് ദൈവകുമാരൻ ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നതിന്റെ സ്മരണയ്ക്കായി കോർക്കിലെ വിശ്വാസീ സമൂഹം 24ന് പിറവിത്തിരുന്നാൾ ആചരിക്കുന്നു. വൈകുന്നേരം അഞ്ചിന് വിൽട്ടണിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ചാപ്ലിൻ ഫാ. ഫ്രാൻസിസ് നീലങ്കാവിലിന്റെ കാർമികത്വത്തിൽ പിറവിശുശ്രൂഷകളും കുർബാനയും ഉണ്ടായിരിക്കും. കുർബാനയ്ക്കു ശേഷം കരോൾ ഗാനാലാപനവും നടത്തും.

അന്നേ ദിവസം വൈകിട്ട് നാലു മുതൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ചാപ്ലിൻ അറിയിച്ചു.