- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർത്ഥപൂർണ്ണമായ ക്രിസ്തുമസ് - ക്രിസ്തുമസ് സന്ദേശം
ക്രിസ്തുമസ് ദിനം സമാഗതമാവുകയാണ്. ദൈവം ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ കൊണ്ടാടുകയാണ്. ഇത് സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ ദിനമാണ്. വചനം മാംസമായി അവതരിച്ചു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത്. അന്ധകാരത്തിൽ കഴിഞ്ഞിരുന്നവർ ഒരു വെളിച്ചം കണ്ടു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണം. എന്
ക്രിസ്തുമസ് ദിനം സമാഗതമാവുകയാണ്. ദൈവം ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ കൊണ്ടാടുകയാണ്. ഇത് സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ ദിനമാണ്. വചനം മാംസമായി അവതരിച്ചു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത്. അന്ധകാരത്തിൽ കഴിഞ്ഞിരുന്നവർ ഒരു വെളിച്ചം കണ്ടു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണം.
എന്തുകൊണ്ടും ഈ വർഷത്തെ ക്രിസ്തുമസിന് ചില പ്രത്യേകതയുണ്ട്. ലോകത്തിൽ അസമാധാനം ഉണ്ടാകുന്നു. പ്രത്യേകിച്ച് ഭീകരാക്രമണം, ക്രിസ്ത്യാനികളോടുള്ള ക്രൂരത എന്നിവ നടമാടുന്ന സമയത്താണ് ക്രിസ്തുമസിന്റെ പ്രസക്തി വർധിക്കുന്നത്. 'തന്റെ ഏകജാതനായ പുത്രനെ ലോകത്തിന് നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'. ഈ സ്‌നേഹത്തിലൂടെയാണ് ദൈവം ലോകത്തെ കീഴ്‌പ്പെടുത്തിയത്. നമുക്കും ദൈവമാകുന്ന സ്‌നേഹത്തിലൂടെ സകലത്തേയും കീഴ്‌പ്പെടുത്താൻ കഴിയണം. ദൈവസ്‌നേഹം നമ്മിൽ വന്നുനിറയുമ്പോൾ നമുക്കുള്ളത് ഇല്ലാത്തവർക്ക് പങ്ക് വയ്ക്കുവാനുള്ള മനസ്സ് നമുക്കുണ്ടാകും. ഇന്ന് ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സമാധാനമാണ്. ക്രിസ്തുമസ് സന്ദേശം എന്നു പറയുന്നത് 'ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്നതാണ്. ദൈവസാന്നിധ്യം നമ്മിൽ നിറയുമ്പോൾ സമാധാനവും സ്‌നേഹിക്കാനുള്ള കൃപയും നമുക്ക് ലഭിക്കുന്നു. ഈ വർഷത്തെ ക്രിസ്തുമസ് അതിന്റെ അർത്ഥപൂർണ്ണതയിൽ ആഘോഷിക്കുവാൻ നമുക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.
എല്ലാ മറുനാടൻ മലയാളി വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ അതോടൊപ്പം നന്മ നിറഞ്ഞ പുതുവർഷവും ആശംസിക്കുന്നു.