- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രിസ്മസ് ഷോപ്പിങ് തിരക്ക് വർധിച്ചു; ഗതാഗതക്കുരുക്കുകൾ പതിവ് കാഴ്ചയായി; സിഡ്‌നി കാസിൽ ഹിൽ കോംപ്ലെക്സിൽ കാർ പാർക്ക് ചെയ്തവർ കുടുങ്ങിയത് മൂന്നു മണിക്കൂർ
സിഡ്‌നി: ക്രിസ്മസ് രാവിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ അവസാന വട്ട ഷോപ്പിങ് തിരക്കുകളിൽ കുടുങ്ങി നഗരം. ഷോപ്പിങ് സെന്ററുകളിൽ എത്തുന്നവർ കാർ പാർക്കിങ് ഏരിയയിൽ കുടുങ്ങുന്ന കാഴ്ച ഇപ്പോൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിൽഡ് ഡിസ്ട്രിക്ടിലുള്ള കാസിൽ ടവറിൽ ഷോപ്പിംഗിനെത്തിയവർ മൂന്നു മണിക്കൂർ നേരമാണ് പാർക്കിങ് ഏരിയയിൽ കുടുങ്
സിഡ്‌നി: ക്രിസ്മസ് രാവിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ അവസാന വട്ട ഷോപ്പിങ് തിരക്കുകളിൽ കുടുങ്ങി നഗരം. ഷോപ്പിങ് സെന്ററുകളിൽ എത്തുന്നവർ കാർ പാർക്കിങ് ഏരിയയിൽ കുടുങ്ങുന്ന കാഴ്ച ഇപ്പോൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിൽഡ് ഡിസ്ട്രിക്ടിലുള്ള കാസിൽ ടവറിൽ ഷോപ്പിംഗിനെത്തിയവർ മൂന്നു മണിക്കൂർ നേരമാണ് പാർക്കിങ് ഏരിയയിൽ കുടുങ്ങിപ്പോയത്.
ഷോപ്പിങ് കഴിഞ്ഞ് തിരികെ കാറിൽ കയറി പോകാൻ ശ്രമിച്ചവർക്ക് കുരുക്കിൽ നിന്ന് ഊരാൻ മണിക്കൂറുകളാണ് വേണ്ടിവന്നത്. കാർ പാർക്കിങ് ഏരിയയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ കാസിൽ ടവേഴ്‌സ് മാനേജ്‌മെന്റ് അവസാനം ലോക്കൽ പൊലീസിന്റെ സഹായം തേടുകയായിരുന്നു. തിരക്ക് കണ്ട് ചിലർ തങ്ങളുടെ കാർ അവിടെ തന്നെയിട്ടിട്ട് വേറെ ടാക്‌സി പിടിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കുട്ടികളുമായി എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. അഞ്ചു മീറ്റർ ദൂരം വാഹനം നീക്കുന്നതിന് ഒരു മണിക്കൂർ എടുത്തെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
സമീപമുള്ള റോഡിൽ വടക്ക് പടിഞ്ഞാറൻ റെയിൽ ലിങ്കിന്റെ പണി നടക്കുന്നത് വാഹനങ്ങളുടെ സുഖമമായ ഒഴിക്കിനെ ബാധിച്ചിരിക്കാമെന്നാണ് കരുതുന്നത്. സമാന സാഹചര്യം തുടരാമെന്ന് പൊലീസ് വ്യക്തമാക്കുകയുംചെയ്തു. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സൗകര്യം ചെയ്തിട്ടുണ്ടെന്നും ഡിസംബർ 19 മുതൽ പൊലീസിനെ കൂടി ഗതാഗതം നിയന്ത്രിക്കുന്നതിന് നിയോഗിച്ചിട്ടുണ്ടെന്നും കസിൽ ടവർ സെന്റർ മാനേജ്‌മെന്റ് മാർട്ടിൻ ഒലിസ് വ്യക്തമാക്കി. ചുറ്റമുള്ള റോഡുകളെല്ലാം ക്രിസ്തുമസ് അടുക്കുന്നതോടെ തിരക്കേറും കാസിൽ ടവർ മാനേജ്‌മെന്റ് കഴിയുന്ന എല്ലാ നടപടികളും തിരക്ക് കുറയ്ക്കാനായി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.