- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് സ്പെഷൽ ട്രെയിൻ ഡിസംബർ മുതൽ
ബെംഗളൂരു: ശബരിമല ക്രിസ്മസ് സീസണോടനുബന്ധിച്ച് ഡിസംബർ മുതൽ കൊച്ചുവേളിയിലേക്ക് ആഴ്ചയിൽ മൂന്നു ദിവസം പ്രീമിയർ ട്രെയിൻ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മാനേജർ പി.കെ. സക്സേന പറഞ്ഞു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരക്കുകൂടുന്നതിനനുസരിച്ച് അ
ബെംഗളൂരു: ശബരിമല ക്രിസ്മസ് സീസണോടനുബന്ധിച്ച് ഡിസംബർ മുതൽ കൊച്ചുവേളിയിലേക്ക് ആഴ്ചയിൽ മൂന്നു ദിവസം പ്രീമിയർ ട്രെയിൻ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മാനേജർ പി.കെ. സക്സേന പറഞ്ഞു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരക്കുകൂടുന്നതിനനുസരിച്ച് അഡീഷണൽ ട്രെയിൻ അനുവദിക്കുമെന്നും നവംബറിൽതന്നെ ഇതുസംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ജനറൽ കൺവീനർ ആർ. മുരളീധർ, ലീഗൽ അഡ്വൈസർ അഡ്വ. വിജയകുമാർ, ട്രഷറർ പി.ഐ. ഐസക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ക്രിസ്മസ് ശബരിമല സീസൺ പ്രമാണിച്ച് ട്രെയിനുകളിലെല്ലാം ടിക്കറ്റ് തീർന്ന നിലയിലാണ്. ക്രിസ്മസിനുശേഷം നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. പകൽ ട്രെയിനുകളിൽ മാത്രമാണ് ടിക്കറ്റുകൾ അവശേഷിക്കുന്നത്. ബസ്സുകളിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങാൻ ഇനിയും ഒരു മാസമെടുക്കും.