- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരക്കാർ ആമസോണിൽ 17 നെത്തും; പിന്നാലെ കേശവും മധുരവും കുറുപ്പും ഒടിടിയിൽ; അജഗജാന്തരവും 83 യും മ്യാവുവും ഉൾപ്പടെ വമ്പൻ റിലീസുമായി തിയേറ്ററും ; ക്രിസ്തുമസിന് ആഘോഷങ്ങളെ സജീവമാക്കി തിയേറ്റർ ഒടിടി യുദ്ധം; മാറുന്ന സിനിമക്കാഴ്ച്ചകൾ പ്രതിസന്ധിയാകുന്നത് ചാനലുകളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും
തിരുവനന്തപുരം: കോവിഡിന്റെ വരവോടെ സജീവമായ ഒടിടിയും കോവിഡിന് ശേഷം പതിയെ പഴയ പ്രതാപം വീണ്ടെടുക്കുന്ന തിയേറ്ററുകളും തമ്മിലാണ് ഇക്കുറി ക്രിസ്തുമസ് കാലത്തെ പോരാട്ടം.വമ്പൻ സിനിമകളുമായി തിയേറ്റർ സജീവമാകുമ്പോൾ പുത്തൻ സിനിമകളുടെ പ്രീമിയറും ഹിറ്റ് സിനിമകളുടെ റിലീസിങ്ങുമായാണ് ഒടിടിയും ക്രിസ്തുമസിനെ വർവേൽക്കുന്നത്.അതിനാൽ തന്നെ ഒരു സിനിമ ഡയലോഗ് പോലെ പൊരിഞ്ഞ പോരാട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഇതിൽ ഏറ്റവും തിരിച്ചടി നേരിടുന്നത് ചാനലുകൾക്കാണെന്നതിൽ തർക്കമില്ല.
അജഗജാന്തരം ഡിസംബർ 23 ഉം,ആസിഫ് അലിയുടെ കുഞ്ഞെൽദോ, ലാൽജോസ് സൗബിൻ ടീമിന്റെ മ്യാവു എന്നി മലയാളചിത്രങ്ങൾ 24 നും തിയേറ്ററുകളിലെത്തും.രാജീവ് രവിയുടെ തുറമുഖവും ഈ ആഘോഷക്കാലത്ത് തിയേറ്ററിലെത്തുമെങ്കിലും തീയതി പുറത്ത് വിട്ടിട്ടില്ല.അതിനൊപ്പം തന്നെ ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 ഉം മലയാളത്തിൽ ഉൾപ്പടെ വിവിധ ഭാഷകളിലായി ക്രിസ്തുമസ് കാലത്തെ സാന്നിദ്ധ്യമാകും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അല്ലു അർജുന്റെ പുഷ്പ ഈ 17 നും തീയേറ്ററുകളെ സമ്പന്നമാക്കും.തുടർന്നുള്ള ദിവസങ്ങളിലും നിരവധി റിലിസുകൾ തിയേറ്ററിലേക്കെത്തുന്നുണ്ട്.
ഇതേ രീതിയിൽ സിനിമകളുടെ സമ്പന്നതായണ് ഒടിടിയിലും ജോജുവിന്റെ മധുരം, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളുടെ പ്രീമിയർ ഈ ക്രിസ്തുമസ് കാലത്തുണ്ടാകും.ജോജു ജോർജ്ജ് നായകനാകുന്ന മധുരം സോണി ലിവിലാണെത്തുക.കേശു ഈ വീടിന്റെ നാഥൻ ഹോട്സ്റ്റാറിലുമെത്തും. ഇതിനൊപ്പം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഈ 17 മുതൽ ആമസോണിൽ എത്തും.ചിത്രത്തിന്റെ ട്രെയ്ലർ ആമസോൺ പേജിൽ പങ്കുവെച്ചു.
ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം കുറുപ്പും സുരേഷ് ഗോപിയുടെ കാവലും വരും ദിവസങ്ങളിൽ നെറ്റ്ഫ്ളിക്സിൽ പ്രേക്ഷകർക്ക് മുന്നിലെത്തും,ഇതിനൊപ്പം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മിന്നൽ മുരളി 24 നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക..പ്രിഥ്വിരാജ് മോഹൻലാൽ ചിത്രം ബ്രോഡാഡിയും ഉടനെത്തുമെന്ന സൂചനകളും ഹോട്ട്സ്റ്റാർ പങ്കുവെച്ചു.ഇത്തരത്തിൽ പ്രേക്ഷകർക്ക് സിനിമകളുടെ ക്രിസ്തുമസ് രാവുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
തിയേറ്ററും ഒടിടിയും തമ്മിൽ മത്സരം കടുക്കുമ്പോൾ ഏറ്റവും തിരിച്ചടി നേരിടുന്നത് ചാനലുകൾക്കാണ്. പണ്ട്കാലത്ത് ചാനലുകൾ തമ്മിൽ മത്സരങ്ങൾ കടുത്തിരുന്നത് മികച്ച സിനിമകളുടെ ടെലിവിഷൻ പ്രീമിയറുകളുമായാണ്.എന്നാൽ കോവിഡിനിപ്പുറം ഒടിടികൾ സജീവമായതോടെ ടെലിവിഷനുകളിലെ സിനിമകൾക്ക് എത്രത്തോളം പ്രേക്ഷകർ ഉണ്ടാകുമെന്നതും ചോദ്യചിഹ്നമാവുകയാണ്.മലയാളികളെ ഒടിടി റിലീസുൾ അത്രയെറെ സ്വാധിനീച്ചുകഴിഞ്ഞിരുക്കുന്നു.എന്തുതന്നെയായാലും കോവിഡാനന്തര കാലത്ത് മാറുന്ന സിനിമകൾക്കൊപ്പം സിനിമ കാഴ്ച്ചകളും മാറുകയാണ്.
മറുനാടന് മലയാളി ബ്യൂറോ