- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം; അരനൂറ്റാണ്ട് അതാവും വിധം ചെയ്തിട്ടുണ്ട്;അങ്ങനെയങ്ങുവിരട്ടല്ലെ ടീച്ചറെ; എഴുത്തുകാർ മൃത്യുഞ്ജയം നടത്തേണ്ടി വരുമെന്ന ശശികല ടീച്ചറുടെ പ്രസംഗത്തിന് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
കോഴിക്കോട്: എഴുത്തുകാർ മൃത്യൂഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. 'കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം. അരനൂറ്റാണ്ട് അതു ആവുംവിധം ചെയ്തിട്ടുണ്ട്. അങ്ങനെയങ്ങു വിരട്ടല്ലേ ടീച്ചറേ' എന്ന് ചുള്ളിക്കാട്.സാമൂഹ്യ മാധ്യമത്തിലൂടെയാണ് പ്രതികരണം. പ്രസംഗത്തിൽ ശശികല പറഞ്ഞത് ഇങ്ങനെയാണ്: 'ഇപ്പോൾ കർണാടകയിൽ കേട്ടില്ലേ നമ്മൾ.. അവസാനം ഒരു ഗോളു കൂടി വീണു. എന്താണ് ഗൗരി ലങ്കേഷ് അല്ലേ.. അത്യാവശ്യം വായിക്കുന്നവർക്കൊക്കെ അറിയാം ആൾ ആരാന്നത. പക്ഷേ വിയിക്കണോരും വായിക്കാത്തോരും ഒക്കെയുണ്ട്. എന്തുകൊണ്ട് ചത്തത് കീചകൻ എങ്കിൽ കൊന്നത് ആർഎസ്എസുകാർ തന്നെ...! പ്രതിയെ പിടിച്ചില്ല, കോൺഗ്രസാണ് ഭരിക്കുന്നത്. പ്രതിയെ പിടിച്ചില്ല, പറഞ്ഞ കാര്യമെന്താ അവർ ആർഎഎസുകാരെ എതിർക്കുന്നു. ഈ ഇന്ത്യാ രാജ്യത്ത് ആർഎസ്എസുകാരെ എതിർത്താൽ അല്ലേ എഴുത്തുകാരായി അംഗീകരിക്കപ്പെടൂ.. അതുകൊണ്ട് ആർഎസ്എസുകാരെ എതിർക്കാത്ത എഴുത്തുകാരുടെ പേരൊന്ന് പറയുമോ? ആർഎസ്എസിനെതിരെ ല
കോഴിക്കോട്: എഴുത്തുകാർ മൃത്യൂഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്.
'കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം. അരനൂറ്റാണ്ട് അതു ആവുംവിധം ചെയ്തിട്ടുണ്ട്. അങ്ങനെയങ്ങു വിരട്ടല്ലേ ടീച്ചറേ' എന്ന് ചുള്ളിക്കാട്.സാമൂഹ്യ മാധ്യമത്തിലൂടെയാണ് പ്രതികരണം.
പ്രസംഗത്തിൽ ശശികല പറഞ്ഞത് ഇങ്ങനെയാണ്:
'ഇപ്പോൾ കർണാടകയിൽ കേട്ടില്ലേ നമ്മൾ.. അവസാനം ഒരു ഗോളു കൂടി വീണു. എന്താണ് ഗൗരി ലങ്കേഷ് അല്ലേ.. അത്യാവശ്യം വായിക്കുന്നവർക്കൊക്കെ അറിയാം ആൾ ആരാന്നത. പക്ഷേ വിയിക്കണോരും വായിക്കാത്തോരും ഒക്കെയുണ്ട്. എന്തുകൊണ്ട് ചത്തത് കീചകൻ എങ്കിൽ കൊന്നത് ആർഎസ്എസുകാർ തന്നെ...! പ്രതിയെ പിടിച്ചില്ല, കോൺഗ്രസാണ് ഭരിക്കുന്നത്. പ്രതിയെ പിടിച്ചില്ല, പറഞ്ഞ കാര്യമെന്താ അവർ ആർഎഎസുകാരെ എതിർക്കുന്നു. ഈ ഇന്ത്യാ രാജ്യത്ത് ആർഎസ്എസുകാരെ എതിർത്താൽ അല്ലേ എഴുത്തുകാരായി അംഗീകരിക്കപ്പെടൂ.. അതുകൊണ്ട് ആർഎസ്എസുകാരെ എതിർക്കാത്ത എഴുത്തുകാരുടെ പേരൊന്ന് പറയുമോ? ആർഎസ്എസിനെതിരെ ലേഖനം എഴുതുന്നവർ, ഹിന്ദുത്വത്തിനെതിരെ പഴി പറയാത്തവർ. ആരാണ് ഉള്ളത്? എന്നാലേ കാശു കിട്ടുകയൂള്ളൂ.. എന്നാലേ അംഗീകാരം കിട്ടുകയുള്ളൂ.. എന്നാലേ അവാർഡ് കിട്ടുകയുള്ളൂ.. അതുകൊണ്ട് നൂറ്റിക്ക് തൊണ്ണൂറും അങ്ങനെയല്ലേ..?
അങ്ങനെ കൊന്നൊടുക്കിയാൽ എഴുത്തുകാര് എന്നൊരു വർഗം ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങൾ എഴുതും തോറും ആർഎസ്എസ് വളരുകയാണെന്ന തിരിച്ചറിവ് ആർഎസ്എസിനും സംഘപരിവാറിനും മുഴുവനുണ്ട്. നിങ്ങൾ നാട് മുഴുവൻ നടന്ന് ഗർഭിണി, ശൂലം, മറ്റത് മറിച്ചത് ഭ്രൂണം എന്നൊക്കെ പറഞ്ഞപ്പോൾ എന്താണ് ഉണ്ടായത്. ലോകത്തിനൊരു നല്ല പ്രധാനമന്ത്രിയെ കിട്ടി. ലോകത്തിന് നല്ലൊരു നേതൃത്വത്തെ കിട്ടി. നിങ്ങളുടെ എതിർപ്പാണ് കാരണം. ഇവരുടെ എതിർപ്പാണ് കാരണം. ഒരു സംശയവും വേണ്ട, എതിർപ്പിലൂടെ ആ വ്യക്തിയുടെ സംഘടനയുടെ ശക്തി വളർന്നു. ആ പ്രസ്ഥാനത്തിന്റെ ആദർശത്തെ പഠിച്ചു. മനുഷ്യന്മാർ അന്നം തിന്നണ ബുദ്ധിയുള്ളവരാ. വല്ലാണ്ട് എതിർക്കുമ്പോൾ അവർക്കറിയാം ഇതെന്താ സംഗതിയെന്ന്. അവർ ഇതിന്റെ സത്യം അന്വേഷിക്കും. അതുകൊണ്ട് എതിർത്ത് എഴുതുന്നവർക്ക് ഇനി വല്ലോം കൊടുക്കണോ എന്ന് ചിന്തിക്ക്. എതിർക്കും തോറുമാണ് വളരുന്നത്. അതുകൊണ്ട് എതിർക്കുന്നവരെ കൊല്ലേണ്ട കാര്യം ആർഎസ്എസിനില്ല.
പക്ഷേ, അവിടെ അങ്ങനെയൊരു കൊല ആവശ്യമാണ് കോൺഗ്രസ് പാർട്ടിക്ക്. ഇലക്ഷനിൽ നിലംപൊത്തുമെന്ന സ്ഥിതിയിൽ അങ്ങനെയൊരു കൊല ആവശ്യമാണ് കോൺഗ്രസ് പാർട്ടിക്ക്. എനിക്ക് ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം ഒക്കെ നടത്തിക്കോളീ.. എപ്പോഴാ..എന്താ വരുകാ എന്ന് പറയാൻ ഒരു പേെിടുത്താണ്ടാകില്ല..ഓർത്ത് വെക്കക്കാൻ പറയുകാ.. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക..അല്ലെങ്കിൽ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം.''