ഴിഞ്ഞ ദിവസം റിലീസ് ചെയ്ത മർ ലുലു ചിത്രം 'ചങ്ക്സി'ന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ പ്രണവ് സഞ്ജീവ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സൈബർ സെൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി ന്യൂ രാഗം തീയേറ്ററിൽ നിന്നാണ് ഇന്റർനെറ്റിലെത്തിയ വ്യാജകോപ്പി പകർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൈബർ ഷോട്ട് ക്യാമറ ഉപയോഗിച്ച് യുവാക്കൾ സിനിമ ചിത്രീകരിക്കുകയായിരുന്നു. പകർത്തിയെടുത്ത കോപ്പി ടെലിഗ്രാം എന്ന ആപ്ലിക്കേഷനിലേക്കാണ് അപ്ലോഡ് ചെയ്തത്.

വ്യാജപ്പതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കൂടുതൽ പേർ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയി ട്ടുണ്ടെന്നും പ്രചരിപ്പിച്ചവർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു പറഞ്ഞു.

ചിത്രം പ്രചരിപ്പിക്കുന്നതു കൊണ്ട് യാതൊരു സാമ്പത്തിക ലാഭവുമില്ലാതിരുന്നിട്ടും സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരക്കാർ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതെന്നും ഒമർ പറഞ്ഞു. ഇത്തരക്കാരെ പിടികൂടേണ്ടത് ചലച്ചിത്ര വ്യവസായത്തിന്റെ ആവശ്യമാണെന്നും ഒമർ കൂട്ടിച്ചേർത്തു.